കപ്പല്‍ വിലക്ക് : പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഹോങ്കോങ്

ഹോങ്കോങ്: നിലവിലെ കപ്പല്‍ യാത്രാ വിലക്ക് പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങി ഹോങ്കോങ് സര്‍ക്കാര്‍.ശിക്ഷ വിധിക്കുകയോ പിഴ ചുമത്തുകയോ ചെയ്യുമെന്നാണ് ഹോങ്കോങ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

വുഹാന്‍ പ്രഭവ കേന്ദ്രമായ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് രാജ്യത്ത് കപ്പല്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.

ചൈന അതിര്‍ത്തിയുമായി പൂര്‍ണമായി ബന്ധം വിച്ഛേദിക്കാന്‍ സാധിക്കില്ലെങ്കിലും കപ്പല്‍ യാത്രയില്‍ നിയന്ത്രണം പാലിക്കാമെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിലക്ക് രാജ്യത്തിലുള്ളവര്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ബാധകമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം തടവ് വരെ ലഭിച്ചേക്കാമെന്നും ഹോങ്കോങ് സര്‍ക്കാര്‍ ഉത്തരവിട്ടു.

Top