യാത്രക്കാര്‍ക്ക് കോവിഡ്; എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് താത്കാലിക യാത്രാവിലക്കുമായി ഹോങ്കോങ്ങ്

ന്യൂഡല്‍ഹി: യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ എയര്‍ഇന്ത്യാ വിമാനങ്ങള്‍ക്ക് താത്കാലിക വിലര്‍ക്കേര്‍പ്പെടുത്തി ഹോങ്കോങ്ങ്. ഒക്ടോബര്‍ മൂന്നു വരെയാണ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറെങ്കിലും മുമ്പ് നടത്തിയ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണെന്ന വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുമായി മാത്രമെ ഇന്ത്യക്കാരെ ഹോങ്കോങ്ങിലെത്താന്‍ അനുവദിക്കൂവെന്ന് അവര്‍ ജൂലായില്‍ വ്യക്തമാക്കിയിരുന്നു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായ വിമാനങ്ങള്‍ക്ക് ഓഗസ്റ്റിലും ഹോങ്കോങ് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Top