Honey trap: Vigilance to investigate money collected for IAS officer

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് പ്രമുഖൻ ഉൾപ്പെടെയുള്ളവരെ ഹണി ട്രാപ്പിൽ നിന്നും രക്ഷപ്പെടുത്തുന്നതിനായി നടന്ന പണപ്പിരിവ് സംബന്ധിച്ച വിശദാംശങ്ങൾ വിജിലൻസ് അന്വേഷിച്ചേക്കും.

കഴിഞ്ഞ യു ഡി എഫ് സർക്കാറിന്റെ കാലത്ത് ഭരണചക്രം തിരിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുൻപ് മലബാർ മേഖലയിൽ കളക്ടറായിരുന്ന ഉദ്യോഗസ്ഥനും വേണ്ടി ചില ബിസിനസ്സുകാരിൽ നിന്ന് എറണാകുളത്തെ പ്രമുഖ പിഡബ്ല്യൂഡി കോൺട്രാക്ടർ വൻ തുകകൾ സംഘടിപ്പിച്ചു നൽകിയെന്നാണ് പുറത്തുവന്ന വിവരം.

ഐഎഎസ് പ്രമുഖന്റെ അടുത്ത സുഹൃത്തുകൂടിയാണ് ഈ കോൺട്രാക്ടർ.ഇതു സംബന്ധമായ ചില വിവരങ്ങൾ നേരത്തെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ അന്വേഷിച്ചിരുന്നതായാണ് അറിയുന്നത്.

ലഭിച്ച വിവരങ്ങൾ മുൻ നിർത്തി വിപുലമായ ഒരന്വേഷണം ആവശ്യമാണെന്ന നിലപാട് അന്ന് ഡി.ജി.പിയായിരുന്ന ടി പി സെൻകുമാറിനും ഇന്റലിജൻസ് മേധാവി ഹേമചന്ദ്രനും ഉണ്ടായിരുന്നെങ്കിലും ഭരണതല വിലക്കിനെ തുടർന്ന് സ്പെഷ്യൽ ടീമിനെ ഉപയോഗിച്ച് അന്വേഷണം നടത്താൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ ഈ പിഡബ്ലൂഡി കോൺട്രാക്ടർ, ഐഎഎസ് ഉന്നതൻ എന്നിവരുടെ ഫോൺ വിശദാംശങ്ങൾ പരിശോധിച്ച് അന്വേഷണം തുടർന്നാൽ രഹസ്യങ്ങളുടെ ചുരുളഴിയുമെന്നാണ് ലഭിക്കുന്ന വിവരം.

ക്രിമിനൽ പ്രവർത്തിക്ക് സർവ്വീസിൽ നിന്നും നേരത്തെ സസ്പെൻറ് ചെയ്യപ്പെട്ടിരുന്ന ഇപ്പോൾ ക്രമസമാധാന ചുമതലയിലുള്ള ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ‘ഒരു കൈ’ സഹായവും സംഭവം ഒതുക്കി തീർക്കാൻ ലഭിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്.

പണം നൽകിയ ബിസിനസ്സുകാർക്ക് എന്ത് വഴിവിട്ട സഹായങ്ങളാണ് ഐഎഎസ് ഉന്നതൻ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കി ചെയ്ത് കൊടുത്തിട്ടുള്ളത് എന്നതും അന്വേഷിക്കണമെന്ന ആവശ്യവും പല കേന്ദ്രങ്ങളിൽ നിന്നും ഇതിനകം ഉയർന്നു കഴിഞ്ഞു.

ദ്യശ്യങ്ങൾ കാട്ടി അഞ്ചരകോടി രൂപ ഹണി ട്രാപ്പിലാക്കിയ ‘മാലാഖ യും സംഘവും കൈവശപ്പെടുത്തിയെന്നാണ് പുറത്ത് വന്ന വിവരം. ഇതു സംബന്ധമായ വാർത്ത കഴിഞ്ഞ വർഷം ജനുവരി ഏഴിന് express Kerala യാണ് ആദ്യമായി പുറത്ത് വിട്ടിരുന്നത്.

Top