ഹണിട്രാപ് മുന്നറിയിപ്പുമായി കേരളാ പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹണിട്രാപ് സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. പണം തട്ടുന്നത് ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ്. വഞ്ചനയില്‍ വന്‍ തുകകള്‍ നിരവധി പേര്‍ക്ക് നഷ്ടമായി. പലരും അപമാനം ഭയന്ന് പരാതിപ്പെടാറുമില്ലെന്ന് പൊലീസ് അറിയിച്ചു.

തട്ടിപ്പു സംഘങ്ങള്‍ സൗഹൃദം സ്ഥാപിക്കുകയും ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. +44, +122 എന്നീ നമ്പറുകളില്‍ നിന്നുള്ള വാട്സ്ആപ് കോളുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്ന് ലഭ്യമായ പരാതികളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഹൈടെക് സെല്ലും സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top