ഭോപ്പാലില്‍ ഹണിട്രാപ്പ്; നാല് പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട് ഭോപ്പാലില്‍ നാല് പേരെ കസ്റ്റഡിയില്‍ എടുത്തു. രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തിലാണ് മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും ഭോപ്പാല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ആരെയാണ് ബ്ലാക്ക് മെയില്‍ ചെയ്തത് എന്നതിനെക്കുറിച്ചും, കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും ഇതുവരേയും ലഭ്യമായിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തത് ഇന്‍ഡോറിലാണ് എന്നതിനാല്‍ പ്രതികളെ ഇന്‍ഡോര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

Top