വീണ്ടും ഹണി ട്രാപ്: മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി അഞ്ച് ലക്ഷം തട്ടാൻ ശ്രമിച്ച കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ കളമശ്ശേരിയിൽ അറസ്റ്റിൽ. കഴിഞ്ഞ മാസം 21 നാണ് സംഭവം. കൊച്ചിയിലെ വൻകിട സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് പ്രതികൾ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്.

വാഴക്കുളം സ്വദേശി ജംഷാദ്, മരട് സ്വദേശി റോസ്‍വിൻ. നായരമ്പലം സ്വദേശി അനുപമ എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ രണ്ട് പേരെ കൂടി ഇനിയും കിട്ടാനുണ്ട്.

Top