ഹണി റോസിന്റെ പുതിയ ചിത്രം വരുന്നു; ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും നാളെ എത്തും

സംവിധായകന്‍ ഏബ്രിഡ് ഷൈന്‍ ഒരുക്കുന്ന ചിത്രിലാണ് ഹണി റോസ് പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ജൂലൈ 14 വൈകിട്ട് അഞ്ച് മണിക്കു പുറത്ത് വിടും. ബാദുഷ പ്രൊഡക്ഷന്‍സും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സുമാണ് നിര്‍മാതാക്കള്‍. ടൈറ്റില്‍ പോസ്റ്ററില്‍ സംവിധായകനുള്‍പ്പെടെയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും ചിത്രത്തിന്റെ കൂടുതല്‍ അണിയറവിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാകും താരം അവതരിപ്പിക്കുകയെന്നാണ് സൂചന.

Top