‘കാലത്തിനനുസരിച്ച് മാറ്റമുണ്ടാകും’; വസ്ത്രധാണത്തെ കുറിച്ച് വെളിപ്പെടുത്തി ഹണി

പ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായിരിക്കുന്നത് സ്ത്രീകളുടെ വസ്ത്ര ധാരണത്തെക്കുറിച്ചാണ്. പല തരത്തിലുള്ള വിമര്‍ശനങ്ങാണ് സ്ത്രീകള്‍ ഏറ്റുവാങ്ങുന്നത്. ഈ ഇടയ്ക്ക് സിനിമ താരങ്ങള്‍ക്കാണ് ഇത് കൂടുതയലായും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. ഇപ്പോള്‍ വസ്ത്രധാരണത്തിലെ തന്റെ ഇഷ്ട്ടങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഹണി റോസ്.

‘വസ്ത്രധാരണത്തില്‍ ആരോടും അഭിപ്രായം ചോദിക്കാറില്ല. തന്റെ കംഫര്‍ട്ടാണ് ഏറ്റവും പ്രധാനമായി നോക്കുന്നതെന്നാണ് ഹണി റോസ് പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ധരിക്കുമ്പോള്‍ നമുക്ക് ഓടിച്ചാടി നടക്കാന്‍ പറ്റണം. സാരി ഉടുത്താല്‍ അത് പറ്റില്ല. അപ്പോള്‍ നമ്മുടെ നടത്തം ഉള്‍പ്പെടെ കുഴപ്പമാകും. ചുരിദാര്‍ ധരിച്ചാല്‍ ഷാള്‍ ശരിയായിട്ടിടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും’ ഹണി പറഞ്ഞു.

‘ജിന്‍സും കുറച്ച് ലൂസായ സലാല ടൈപ്പ് പാന്റും ടോപ്പുമാണ് അധികം ഉപയോഗിക്കാറുള്ളത്. അത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുമ്പോള്‍ മോശം കമന്റുകള്‍ ലഭിക്കാറില്ല. കൂടുതലും പോസിറ്റീവായ കമന്റുകളാണ് ലഭിക്കുന്നതെന്നും വ്യക്തമാക്കി.

ആളുകളുടെ ചിന്തഗതിയിലും മാറ്റം വന്നിട്ടുണ്ട്. അല്‍പം മോഡേണായ വസ്ത്രം ധരിച്ചു കൊണ്ടുള്ള ഫേട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ മുന്‍പത്തെ പോലെ മോശം കമന്റുകള്‍ ലഭിക്കാറില്ലെന്നും പറഞ്ഞു.

കാലത്തിനനുസരിച്ച് മാറ്റമുണ്ടാകും. നമ്മുടെ അമ്മമാര്‍ പോലും മാറിയല്ലോ. പഴയ കാലത്തെ സെറ്റും മുണ്ടും സാരിയും ബ്ലൗസുമൊക്കെ എത്ര പേര്‍ ഇന്നും ഉപയോഗിക്കുന്നുണ്ടെന്നും എന്റെ അമ്മൂമ്മ ചട്ടയം മുണ്ടുമാണ് ധരിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ അമ്മൂമ്മമാര്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നതു പോലും വളരെ കുറവാണെന്നും’ താരം പറയുകയുണ്ടായി.

Top