ഇറച്ചി വെട്ടുകാരിയായി ഹണി റോസ്; ‘റേച്ചല്‍’ എത്തുന്നത് അഞ്ച് ഭാഷകളില്‍

ണി റോസ് നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘റേച്ചല്‍’.എബ്രിഡ് ഷൈന്‍ നിര്‍മാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാല ആണ്. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. ഒരു വെട്ട്കത്തിയുടെ മൂര്‍ച്ചയുള്ള പെണ്ണിന്റെ കഥയാണ് റേച്ചല്‍.

ചിത്രത്തിന്റെ ടൈറ്റില്‍ ലുക്കും മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. കൈയ്യില്‍ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തില്‍ ഇറച്ചി നുറുക്കുന്ന റേച്ചലായെത്തുന്ന ഹണി റോസിനെ പോസ്റ്ററില്‍ കാണാം. ഹണി റോസിന്റെ അഭിനയ രംഗത്തെ കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും സിനിമ എന്നാണ്, റേച്ചലിന്റെ മൂര്‍ച്ചയുള്ള, ആഴമുള്ള നോട്ടം സൂചിപ്പിക്കുന്നത്.

ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ & പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ബാദുഷ എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്റ്റേറ്റ്, നാഷണല്‍ അവാര്‍ഡ് ജേതാക്കളായ പ്രഗത്ഭര്‍ റേച്ചലിന്റെ സാങ്കേതികമേഖലയില്‍ അണിനിരക്കുന്നു. മലയാള സിനിമ സംഗീത മേഖലയിലെ നവതരംഗങ്ങളില്‍ ഒരാളായ അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്.

നിരവധി പുരസ്‌കാരങ്ങള്‍ നേടിയ MR രാജാകൃഷ്ണനാണ് സൗണ്ട് മിക്സും സംസ്ഥാന അവാര്‍ഡ് ജേതാവായ ശ്രീ ശങ്കര്‍ സൗണ്ട് ഡിസൈനും ചെയ്യുന്നു. സ്റ്റേറ്റ് അവാര്‍ഡ് ജേതാവായ ചന്ദ്രു ശെല്‍വരാജാണ് സിനിമാട്ടോഗ്രാഫര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വഹിക്കുന്ന എം ബാവ, എഡിറ്റിംഗ് കൈകാര്യം ചെയ്യുന്ന മനോജ് എന്നിവരും സ്റ്റേറ്റ് അവാര്‍ഡ് ജേതാക്കളാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈന്‍ പ്രൊഡ്യൂസര്‍ – പ്രിജിന്‍ ജെ പി, പി ആര്‍ ഓ – എ എസ് ദിനേശ്, ആതിര ദില്‍ജിത്, ഡിസൈന്‍ & മോഷന്‍ പോസ്റ്റര്‍ – ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – മാറ്റിനി ഫൈവ്, അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Top