ഹണി റോസിനും ലക്ഷ്മി മാഞ്ചുവിനുമൊപ്പം ലാലേട്ടന്റെ വര്‍ക്കൗട്ട്; വിഡിയോ

മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് നടിമാരായ ഹണി റോസും ലക്ഷ്മി മാഞ്ചുവും. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മോണ്‍സ്റ്ററില്‍ ഹണി റോസും ലക്ഷ്മിയുമാണ് നായികമാരായെത്തുന്നത്.

പ്രശസ്ത തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളാണ് ലക്ഷ്മി മാഞ്ചു. താരത്തിന്റെ ആദ്യ മലയാള ചിത്രമാണ് മോണ്‍സ്റ്റര്‍.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ രചന.

https://www.instagram.com/tv/CWlBhVsjoDL/?utm_source=ig_web_button_share_sheet

ലക്കി സിങ്ങ് എന്ന അന്വേഷണ ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്.

 

Top