ജീന്‍പോള്‍ ലാലും ശ്രീനാഥ് ഭാസിയും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: യുവനടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയുമടക്കം കോടതിയില്‍ നാലു പേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

എന്നാല്‍, മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന റിപ്പോര്‍ട്ട് പൊലീസ് ഇന്ന് നല്‍കും.

ഹണി ബീ 2 എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന നടിയുടെ പരാതിയില്‍ വഞ്ചനാക്കുറ്റം, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.

2016 നവംബര്‍ 16ന് ഹണിബീ ടുവിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം.

ചിത്രത്തിന്റെ സെന്‍സര്‍കോപ്പി പരിശോധിച്ച പൊലീസ് നടിയുടെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

Top