ഇന്ത്യന്‍ വാഹന വിപണി കീഴടക്കാന്‍ ഹോണ്ടയുടെ പുതിയ സ്‌കൂട്ടര്‍ ക്ലിഖ്

ന്ത്യന്‍ വാഹനവിപണി കീഴടക്കാന്‍ഹോണ്ടയുടെ പുതിയ സ്‌കൂട്ടറായ ക്ലിഖ് അവതരിപ്പിച്ചു.

വലിപ്പമേറിയ ഫ്രണ്ട് എന്‍ഡ്, വലിയ സീറ്റ്, വര്‍ധിച്ച സ്റ്റോറേജ് കപ്പാസിറ്റി എന്നിവ ഉള്‍പ്പെടുന്നതാണ് ക്ലിഖിന്റെ ഫീച്ചറുകള്‍.

റിയര്‍ എന്‍ഡില്‍ സ്‌കൂട്ടറിന് ലഭിച്ചിരിക്കുന്ന ട്യൂബുലാര്‍ ഗ്രാബ് റെയിലുകള്‍, ശ്രേണിയില്‍ പുതുമ ഒരുക്കുന്നു.

അപൂര്‍വ ഡിസൈനെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആദ്യ കാഴ്ചയില്‍ നവിയോട് ഒരുപരിധി വരെ ക്ലിഖ് സാമ്യത പുലര്‍ത്തുന്നു.

എന്നാല്‍ നവിയില്‍ നിന്നും വ്യത്യസ്തമായ ബോഡിവര്‍ക്കുകളാണ് ക്ലിഖിനുള്ളത്. ക്ലിഖിലൂടെ പ്രാദേശിക വിപണി കീഴടക്കുകയാണ് ഹോണ്ടയുടെ ലക്ഷ്യം.

ആക്ടിവയെക്കാളും, നവിയെക്കാളും കുറഞ്ഞ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റിയാണ് ക്ലിഖിനുള്ളത് എന്നതും ശ്രദ്ധേയം.

ബ്ലോക്ക് പാറ്റേണ്‍ ടയറുകളിലാണ് ക്ലിഖ് ഒരുങ്ങിയിരിക്കുന്നത്. വീതിയേറിയ ഫൂട്ട്‌ബോര്‍ഡില്‍ ഓപ്ഷണല്‍ കാരിയറും സ്ഥാപിക്കാം.

മണിക്കൂറില്‍ 83 കിലോമീറ്റര്‍ വേഗതയാണ് ക്ലിഖിന്റെ ടോപ് സ്പീഡ്.

ആക്ടിവയെ അപേക്ഷിച്ച് ക്ലിഖ് ഏറെ ചെറുതാണ്. മാത്രമല്ല, ആക്ടിവയെക്കാളും ആറ് കിലോഗ്രാം ഭാരക്കുറവിലാണ് ക്ലിഖ് എത്തുന്നതും. 743 ാാ എന്ന കുറഞ്ഞ ഉയരമാണ് സീറ്റിനുള്ളത്.

യൂണിസെക്‌സ് ടാഗില്‍ എത്തുന്ന ക്ലിഖ്, സ്ത്രീകള്‍ക്കും അനുയോജ്യമാണെന്ന് ഹോണ്ട വ്യക്തമാക്കുന്നു. 3.5 ലിറ്ററാണ് ക്ലിഖിന്റെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി.

കോംമ്പി ബ്രേക്കിംഗ് സംവിധാനം, മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റ്, ട്യൂബ്‌ലെസ് ടയറുകള്‍ മെയിന്റനന്‍സ് ഫ്രീബാറ്ററി എന്നിവയും ക്ലിഖിന്റെ ഫീച്ചറുകളാണ്. 42,499 രൂപയാണ് ഹോണ്ട ക്ലിഖിന്റെ വില.

Top