റെട്രോ സ്‌റ്റൈല്‍ ഡിസൈനുമായി ഹോണ്ടയുടെ ‘നിയോ സ്‌പോര്‍ട്‌സ് കഫെ’ ; ടീസര്‍ പുറത്തിറങ്ങി

ബൈക്ക് പ്രേമികള്‍ക്ക് ഹരമായി ഹോണ്ടയുടെ റെട്രോ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ വരുന്നു.

2017 EICMA മോട്ടോര്‍ഷോയ്ക്ക് മുന്നോടിയായി പുതിയ മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ ജാപ്പനീസ് നിര്‍മ്മാതാക്കളാണ് പുറത്തുവിട്ടത്.

‘നിയോ സ്‌പോര്‍ട്‌സ് കഫെ’ എന്ന പേരിലാണ് ഹോണ്ട മോഡലിനെ അവതരിപ്പിക്കുന്നത്.

2017 നവംബര്‍ 6ന് ഹോണ്ട നിയോ സ്‌പോര്‍ട് കഫെ പുറത്തിറങ്ങും.

റെട്രോ സ്‌റ്റൈല്‍ ഡിസൈനാണ് നിയോ സ്‌പോര്‍ട്‌സ് കഫെയുടെ പ്രധാന സവിശേഷത.ലിറ്റര്‍ ക്ലാസ് മോഡല്‍ CBR1000RRനെ അടിസ്ഥാനപ്പെടുത്തിയാണ് നിയോ സ്‌പോര്‍ട്‌സ് കഫെ ഒരുങ്ങുന്നത്.

മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് പ്രൊഫൈലിലുള്ള റൗണ്ട് എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ബ്ലിങ്കറുകള്‍, സെമിഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, നെയ്ക്കഡ് റോഡ്സ്റ്റര്‍ സ്‌റ്റൈല്‍ ഫ്‌ളാറ്റ് ഹാന്‍ഡില്‍ബാര്‍ എന്നിവ മോഡലിന്റെ പ്രത്യേകതകളാണ്.

Top