ഹോണ്ടയുടെ പ്രതിമാസ വില്‍പ്പനയില്‍ 6 ശതമാനം വര്‍ധനവ്

2020 ഒക്ടോബര്‍ മാസത്തിലെ പ്രതിമാസ വില്‍പ്പന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഹോണ്ട കാര്‍സ് ഇന്ത്യ 2020. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ പ്രതിമാസം 5.87 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

2020 ഒക്ടോബറില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാവ് 10,836 യൂണിറ്റ് വില്‍പ്പന രജിസ്റ്റര്‍ ചെയ്തു. 2020 സെപ്റ്റംബര്‍ മാസത്തില്‍ നിര്‍മ്മാതാക്കള്‍ 10,199 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. ഇത് 2020 ഒക്ടോബറിലെ വില്‍പ്പനയേക്കാള്‍ 637 കുറവാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10,010 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്.

2020 ഒക്ടോബറില്‍ ഹോണ്ട 84 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. എന്നിരുന്നാലും, കയറ്റുമതി പ്രവര്‍ത്തനം ഉടന്‍ രാജ്യത്ത് വ്യാപിപ്പിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര വിപണികളിലേക്ക് കൂടുതല്‍ മോഡല്‍ കയറ്റുമതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

അമേസിനും, WR-V മോഡലിനും ഒരു സ്പെഷ്യല്‍ എഡിഷന്‍ പതിപ്പ് സമ്മാനിച്ചിരുന്നു. റെഗുലര്‍ പതിപ്പില്‍ നിന്നും കുറച്ച് കോസ്മെറ്റിക് മാറ്റങ്ങള്‍ മാത്രമാകും മോഡലില്‍ ലഭിക്കുക.

അമേസ് എക്സ്‌ക്ലൂസീവ് എഡിഷന്റെ പെട്രോള്‍ മാനുവലിനായി 7.96 ലക്ഷം രൂപയും പെട്രോള്‍ സിവിടിക്ക് 8.79 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. അതേസമയം ഡീസല്‍ മാനുവലിനായി 9.26 ലക്ഷവും ഡീസല്‍ സിവിടി പതിപ്പിന് 9.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. WR-V എക്സ്‌ക്ലൂസീവ് എഡിഷന്റെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 9.70 ലക്ഷം രൂപയും 11 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

Top