ഹോണ്ടയുടെ ഓള്‍ന്യൂ എക്സ്എല്‍750 ട്രാന്‍സല്‍പ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍; വില 10.99 ലക്ഷം രൂപ

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) അഡ്വഞ്ചര്‍ ടൂറര്‍ ആയ എക്സ്എല്‍750 ട്രാന്‍സല്‍പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് ഇത് ഇന്ത്യയിലേക്ക് എത്തുന്നത്. 1980കളിലെ യഥാര്‍ഥ ട്രാന്‍സല്‍പില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹോണ്ടയുടെ ഏറ്റവും പുതിയ പ്രീമിയം അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളായ എക്സ്എല്‍750 ട്രാന്‍സല്‍പും രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രീമിയം ബിഗ്വിങ് ടോപ്പ് ലൈന്‍ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമായിരിക്കും വില്‍പന എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 10.99 ലക്ഷം രൂപയാണ് പുതിയ മോഡസലിന്റെ എക്സ്ഷോറൂം വില.

റോസ് വൈറ്റ്, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ഇത് ലഭ്യമാകും. കൊച്ചി (കേരളം), ഗുരുഗ്രാം (ഹരിയാന), മുംബൈ (മഹാരാഷ്ട്ര), ബെംഗളൂരു (കര്‍ണാടക), ഇന്‍ഡോര്‍ (മധ്യപ്രദേശ്), ഹൈദരാബാദ് (തെലങ്കാന), ചെന്നൈ (തമിഴ്നാട്), കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍) എന്നിവിടങ്ങളിലെ എച്ച്എംഎസ്ഐയുടെ എക്സ്‌ക്ലൂസീവ് ബിഗ്വിംഗ് ടോപ്ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം. ആദ്യത്തെ 100 ബുക്കിങുകളാണ് സ്വീകരിക്കുക. 2023 നവംബര്‍ മുതല്‍ ഡെലിവറി ആരംഭിക്കും.

സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഗിയര്‍-പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഫ്യൂവല്‍ ഗേജ് ആന്‍ഡ് കണ്‍സംപ്ഷന്‍, റൈഡിങ് മോഡ്സ്, എഞ്ചിന്‍ പാരാമീറ്റേര്‍സ് തുടങ്ങി നിരവധി വിവരങ്ങള്‍ കാണിക്കുന്ന 5.0 ഇഞ്ച് ടിഎഫ്ടി പാനല്‍ പുതിയ അഡ്വഞ്ചര്‍ ടൂറിങ് ബൈക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. റൈഡറുടെ മുന്‍ഗണന അനുസരിച്ച് ഈ ഡിസ്പ്ലേ ഇഷ്ടാനുസൃതമാക്കാനും സാധിക്കും. ഹോണ്ട സ്മാര്‍ട്ട്ഫോണ്‍ വോയ്സ് കണ്‍ട്രോള്‍ സിസ്റ്റം, സ്റ്റോപ്പ്, ടേണ്‍ സിഗ്‌നല്‍ ക്യാന്‍സലിങ് ഫീച്ചറുകളും പുതിയ മോഡലിലുണ്ട്.

കമ്പനിയുടെ പുതിയ 755സിസി ലിക്വിഡ് കൂള്‍ഡ് 270 ഡിഗ്രി ക്രാങ്ക് ഇന്‍ലൈന്‍ ടു സിലിണ്ടര്‍ എഞ്ചിനാണ് എക്സ്എല്‍750 ട്രാന്‍സല്‍പിന്റെ കരുത്ത്. 6 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിന്‍ 67.5 കി.വാട്ട് പവറും 75എന്‍എം പീക്ക് ടോര്‍ക്കും നല്‍കും. ത്രോട്ടില്‍-ബൈ-വയര്‍ സംവിധാനം വഴി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് എയ്ഡുകള്‍, എബിഎസും അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ചമുഉള്ള എഞ്ചിന്‍ പവര്‍, എഞ്ചിന്‍ ബ്രേക്കിങ്, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ എന്നിവയുടെ ഇഷ്ടസംയോജനത്തിന് അഞ്ച് റൈഡിങ് മോഡുകള്‍ തിരഞ്ഞെടുക്കാന്‍ റൈഡറെ അനുവദിക്കും.

ഓള്‍ന്യൂ എക്സ്എല്‍750 ട്രാന്‍സ്സല്‍പ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ സന്തുഷ്ടരാണെന്നും, ലോകമെമ്പാടുമുള്ള സാഹസികത ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടം നേടിയ ഹോണ്ട എക്സ്എല്‍750 ട്രാന്‍സല്‍പ് തീര്‍ച്ചയായും ഇന്ത്യയിലെ ഉപഭോക്താക്കളെയും ആവേശം കൊള്ളിക്കുമെന്ന് ഉറപ്പുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. എക്സ്‌ക്ലൂസീവ് ബിഗ്വിങ് ടോപ്പ് ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ ബുക്കിങ് ആരംഭിച്ച ന്യൂ എക്സ്എല്‍750 ട്രാന്‍സല്‍പിന്റെ ഡെലിവറികള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.

Top