ബിഎസ് 6 ഡിയോ വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട

ഹോണ്ടയുടെ ബിഎസ് 6 പാലിക്കുന്ന 2020 ഡിയോ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളിലാണ് വാഹനം ലഭിക്കുക. സ്റ്റാന്‍ഡേഡ് വേരിയന്റ് വാഹനത്തിന് 59,990 രൂപയാണ് വില. ഡീലക്സ് വേരിയന്റിന് 63,340 രൂപയാണ് ഡല്‍ഹി എക്സ് ഷോറൂം വില.

പുതിയ ഡിയോ സ്‌കൂട്ടറില്‍ ഹോണ്ട തങ്ങളുടെ സൈലന്റ് സ്റ്റാര്‍ട്ട് ഫീച്ചര്‍ ആണ് നല്‍കിയിരിക്കുന്നത്. സ്‌കൂട്ടറിന്റെ സ്‌റ്റൈലിംഗും പരിഷ്‌കരിച്ചു. ഡീലക്സ് വേരിയന്റില്‍ പുതുതായി എല്‍ഇഡി ഹെഡ്ലൈറ്റും ലഭ്യമാകുന്നതാണ്.

പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓപ്ഷണലായി സൈഡ് സ്റ്റാന്‍ഡ് ഡൗണ്‍ എന്‍ജിന്‍ ഇന്‍ഹിബിറ്റര്‍ തുടങ്ങിയവ പുതിയ സവിശേഷതകളായിരിക്കും. കൂടാതെ പുതിയ ഫീച്ചറുകളായി പാസ് ലൈറ്റ് സ്വിച്ച്, പുറമേക്കൂടി ഇന്ധനം നിറയ്ക്കാവുന്ന സൗകര്യം എന്നിവയും ലഭിക്കുന്നതാണ്.

Top