ഹോണ്ട സിറ്റിയെ പിന്നിലാക്കി ഹ്യുണ്ടായി വെർണ മുന്നേറുന്നു

ഹോണ്ട  സിറ്റിയെ പിന്നിലാക്കി ഹ്യുണ്ടായി വെർണ മുന്നേറുന്നു. 2021 മെയ് മാസത്തിൽ 1,148 യൂണിറ്റ് വിൽപ്പന നടത്തി. അതായത് വെറും 33 യൂണിറ്റുകളുടെ വ്യത്യാസത്തിലാണ് വെർണ സിറ്റിയെ മറികടന്നത്. കഴിഞ്ഞ മാസം ഇന്ത്യയിൽ 603 യൂണിറ്റ് വിൽപ്പനയുമായി സ്കോഡ റാപ്പിഡ് മൂന്നാം സ്ഥാനത്തെത്തി.

2021 ഏപ്രിലിൽ 2,552 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഹ്യുണ്ടായി വെർണയുടെ പ്രതിമാസ വിൽപ്പനയിൽ 54 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതുപോലെ തന്നെ ഹോണ്ട സിറ്റിയുടെ വിൽപ്പനയും 63 ശതമാനമായി കുറഞ്ഞു.

2021 ഏപ്രിൽ മാസത്തെ 3,128 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 2021 മെയ് മാസത്തിൽ. സ്കോഡ റാപ്പിഡിന്റെ വിൽപ്പനയിലും 29 ശതമാനം നഷ്‌ടം രേഖപ്പെടുത്തി. കഴിഞ്ഞമാസം 602 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചിരിക്കുന്നത്. ഏപ്രിലിൽ ഇത് 848 യൂണിറ്റ് വിൽപ്പനയായിരുന്നു.

രാജ്യത്തെ പ്രധാന സംസ്ഥാനങ്ങൾ ഘട്ടംഘട്ടമായി അൺലോക്ക് ചെയ്യാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിനാൽ വരും ദിവസങ്ങളിൽ കാർ വിൽപ്പന മെച്ചപ്പെടാൻ സാധ്യതയുണ്ട്. 2021 ജൂണിൽ ഹോണ്ട സിറ്റിയ്ക്ക് രാജ്യത്ത് നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top