honda wr india launch in march

രാജ്യാന്തര വിപണിയില്‍ മാരുതി ബ്രെസ, ഫോഡ് ഇക്കോ സ്‌പോര്‍ട്‌സ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഭീഷണിയാകാന്‍ ഹോണ്ടയുടെ ഡബ്ല്യുആര്‍വി എത്തുന്നു. ഹോണ്ടയുടെ തന്നെ ചെറു ഹാച്ചായ ജാസിനെ അടിസ്ഥാനപ്പെടുത്തി നവീകരിച്ചെടുത്തതാണ് ഡബ്ല്യുആര്‍വിയുടെ ഡിസൈന്‍.

ഹോണ്ട ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയതിന് ശേഷം മാര്‍ച്ചില്‍ ഈ ചെറു എസ് യു വി ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിന്‍സം റണ്‍എബോട്ട് വെഹിക്കില്‍ എന്നതിന്റെ ചുരുക്കിയെഴുത്താണ് ഡബ്ല്യുആര്‍വി.ജാസിന്റെ അതേ തരത്തിലുള്ള ഇന്റീരിയറാണ് ഉപയോഗിച്ചിരിക്കുന്നത്. സബ്‌കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റില്‍ മാറ്റുരയ്ക്കാനെത്തുന്ന വാഹനത്തിന് ബിആര്‍വിയേക്കാള്‍ വിലക്കുറവായിരിക്കും.

അബര്‍ബന്‍ സ്‌റ്റൈല്‍ ഡിസൈനിലെത്തുന്ന ഡബ്ല്യുആര്‍വി യുവാക്കളെയാണ് ലക്ഷ്യം വെയ്ക്കുന്നത്. പുതിയ സിറ്റിയ്ക്ക് ശേഷം ഹോണ്ടയില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യ വാഹനമായിരിക്കും ഡബ്ല്യുആര്‍വി.

ചെറു എസ് യു വിയാണെങ്കിലും വലിയ എസ് യു വികളോട് സാമ്യം തോന്നുന്ന രൂപമായിരിക്കും ഡബ്ല്യുആര്‍വിക്ക്. ക്രോം ഇന്‍സേര്‍ട്ടോടു കൂടിയ വലിയ ഗ്രില്ലുകള്‍, സ്‌പോര്‍ട്ടി ഹെഡ്‌ലാമ്പ്, മസ്‌കുലര്‍ ബോഡി എന്നിവ ഡബ്ല്യുആര്‍വിക്കുണ്ടാകും. കൂടാതെ വാഹനത്തിനു ചുറ്റും കറുത്ത ക്ലാഡിങ്ങുകളും ഡയമണ്ട്കട്ട് അലോയ് വീലുകളുമുണ്ട്. എല്‍’ ആകൃതിയിലുള്ള ടെയില്‍ ലാമ്പും സ്‌റ്റൈലിഷ് ബംബറും പിന്‍ഭാഗത്തിനു മികവേകുന്നു.

എന്‍ജിന്‍ വകഭേദങ്ങളെപ്പറ്റി പ്രഖ്യാപനങ്ങളൊന്നും കമ്പനി നടത്തിയിട്ടില്ലെങ്കിലും ഇന്ത്യയില്‍ 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളുമുണ്ടാകുമെന്നും സൂചനയുണ്ട്. ആറു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണു വില പ്രതീക്ഷിക്കുന്നത്.

Top