സിറ്റി, ജാസ് കാറുകളുടെ ഹൈബ്രിഡ് പതിപ്പുകളുമായി ഹോണ്ട

പെട്രോള്‍, ഡീസല്‍ കാറുകളോട് 2030ഓടെ വിടപറയാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഇലക്ട്രിക് കാറുകളിലേക്ക് ചുവട് മാറാനുള്ള കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കാറുകളുടെ ഇലക്ട്രിക് പതിപ്പുമായി വിപണിയിലെത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനികള്‍.

ഈ സാഹചര്യത്തില്‍ സിറ്റി, ജാസ് കാറുകളുടെ ഹൈബ്രിഡ് പതിപ്പുകളെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹോണ്ട.

2020 ലാണ് സിറ്റി സെഡാന്‍, ജാസ് ഹാച്ച്ബാക്ക് മോഡലുകളുടെ പുതിയ പതിപ്പ് അവതരിപ്പിക്കുക.

സിറ്റിയിലും ജാസിലും ഹൈബ്രിഡ് പതിപ്പിനെ മാത്രമാണ് നല്‍കുകയെന്ന് ഹോണ്ട അറിയിച്ചു.

നിലവില്‍ ജാപ്പനീസ് വിപണിയില്‍ സിറ്റി, ജാസ് മോഡലുകളുടെ ഹൈബ്രിഡ് പതിപ്പിനെ ഹോണ്ട നല്‍കുന്നുണ്ട്.

108 bhp കരുത്തും 134 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ഇരു ഹൈബ്രിഡ് മോഡലുകളെയും ഹോണ്ട ഒരുക്കുന്നത്.

29.5 bhp കരുത്തും 170 Nm torque ഉം ഏകുന്ന ഇലക്ട്രിക് മോട്ടോറാണ് പെട്രോള്‍ എഞ്ചിനുമായി ഹോണ്ട ബന്ധപ്പെടുത്തുന്നതും.

7 സ്പീഡ് ട്വിന്‍ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് സിറ്റ്, ജാസ് ഹൈബ്രിഡ് പതിപ്പുകളില്‍ ഹോണ്ട നല്‍കുന്നത് 2020 ല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് ഇരു ഹൈബ്രിഡ് പതിപ്പുകള്‍.

അതേസമയം, ജിഎസ്ടി നിരക്കുകളുടെ പശ്ചാത്തലത്തില്‍ കാമ്രി ഹൈബ്രിഡിന്റെ ഉത്പാദനം അടുത്തിടെയാണ് ടൊയോട്ട ഇന്ത്യയില്‍ നിര്‍ത്തിയത്.

Top