വാഹനങ്ങളുടെ സർവീസ് ആനുകൂല്യങ്ങളും വാറണ്ടിയും നീട്ടി ഹോണ്ട

കൊവിഡ്  തരംഗം കണക്കിലെടുത്ത് വാഹനങ്ങളുടെ സർവീസ് സംബന്ധിച്ച ആനുകൂല്യങ്ങളുംവാറണ്ടിയും നീട്ടി നൽകുകയാണ് എല്ലാ വാഹന നിർമാണ കമ്പനികളും. ഇപ്പോൾ ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയും മോട്ടോർസൈക്കിളുകൾക്കും സ്കൂട്ടറുകൾക്കുമായി വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടി നൽകുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജ്യത്തുടനീളമാണ് ഈ സേവനം കമ്പനി ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെയും തൊഴിലാളികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.മാത്രമല്ല ഈ വിപുലീകരണത്തിലൂടെ ലോക്ക്ഡൗൺ സാഹചര്യം കാരണം നഷ്ടപ്പെട്ടേക്കാവുന്ന വാറണ്ടിയുടെയും സൗജന്യ സേവനത്തിന്റെയും ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് പിന്നീട് നേടാൻ കഴിയും.

ഇന്ത്യയിലെ എല്ലാ ഹോണ്ട ഉപഭോക്താക്കൾക്കും ഈ വിപുലീകരണം ബാധകമാകും. അവരുടെ വാഹനത്തിന്റെ സൗജന്യ സേവനം, വാറന്റി, വിപുലീകൃത വാറന്റി എന്നിവ 2021 ഏപ്രിൽ ഒന്നിനും മെയ് 31 നും ഇടയിൽ അവസാനിക്കുന്നവർക്കാകും മുൻഗണന.

Top