കോംബി ബ്രേക്കിങ് സംവിധാനത്തോടെ ഹോണ്ട നവിയുടെ പുതിയ മോഡല്‍ വിപണിയിലെത്തി

പ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ 125 സിസിക്ക് താഴെ പുറത്തിറങ്ങുന്ന എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും സിബിഎസ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ അധിക സുരക്ഷ നല്‍കുന്ന കോംബി ബ്രേക്കിങ് സംവിധാനത്തോടെ ഹോണ്ട നവിയുടെ പുതിയ മോഡല്‍ വിപണിയിലെത്തി.

2018ല്‍ ഹോണ്ട നവി പുറത്തിറക്കിയ മോഡലിന് ചില വ്യത്യാസങ്ങള്‍ മാത്രം വരുത്തിയാണ് പുതിയ ഹോണ്ട നവി വിപണിയിലെത്തിയിരിക്കുന്നത്. കോംബി ബ്രേക്കിങ് സംവിധാനവും മുന്‍ ഫെന്‍ഡറില്‍ സിബിഎസ് ബാഡ്ജിങുമാണ് പഴയ മോഡലില്‍ നിന്നും പുതിയ നവിയെ വ്യത്യസ്മാക്കുന്നത്.

റിയര്‍ ബ്രേക്ക് മാത്രം പിടിച്ചാലും മുന്‍ പിന്‍ ടയറുകളില്‍ ഫലപ്രദമായ ബ്രേക്കിംങ് ഉറപ്പുവരുത്താന്‍ കോംബി ബ്രേക്കിങിന് സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കോംബി ബ്രേക്കിങ് സംവിധാനം വന്നതോടെ 1796 രൂപയാണ് പുതിയ മോഡലിന് വര്‍ധിച്ചത്. നിലവില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 47,110 രൂപയാണ്. 8 എച്ച്പി പവറും 8.9 എന്‍എം ടോര്‍ക്കുമേകുന്ന 109.2 സിസി എയര്‍കൂള്‍ഡ് എന്‍ജിനാണ് പുതിയ ഹോണ്ട നവിയ്ക്ക് കരുത്തേകുന്നത്.

ബ്ലാക്ക്, റെഡ്,വൈറ്റ്, ഗ്രീന്‍,ബ്രൗണ്‍, ഓറഞ്ച് എന്നീ ആറ് വ്യത്യസ്ത നിറങ്ങളിലാണ് ഹോണ്ട നവിയുടെ പുതിയ മോഡല്‍ പുറത്തിറങ്ങുന്നത്.

Top