ഹോണ്ടയുടെ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചു

ഹോണ്ടയുടെ ഇലക്ട്രിക് മോഡലായ ഹോണ്ട ഇ പ്രൊഡക്ഷന്‍ മോഡല്‍ 2019 ഫ്രങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചു. 100 kW, 113 kW എന്നീ രണ്ട് കരുത്തുകളില്‍ ഇലക്ട്രിക് കാര്‍ ലഭ്യമാകും. 100 kW മോഡലിന് 29,470 യൂറോയും (23.18 ലക്ഷം രൂപ) 113 kW മോഡലിന് 32470 യൂറോയുമാണ് (25.54 ലക്ഷം രൂപ) വില. അടുത്ത വര്‍ഷത്തോടെ മാത്രമേ ഹോണ്ട ഇ ഇലക്ട്രിക് ഉപഭോക്താക്കള്‍ക്ക് കൈമാറുകയുള്ളു.

35.5kwh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഒറ്റച്ചാര്‍ജില്‍ 220 കിലോമിറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. 22kw പവര്‍ ചാര്‍ജര്‍ വഴി നാല് മണിക്കൂര്‍ പത്ത് മിനിട്ടില്‍ ബാറ്ററി 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

100kw റേഞ്ച് മോഡലിന് 134 ബിഎച്ച്പി പവറും 315 ടോര്‍ക്കും ലഭിക്കുമ്പോള്‍ 113 kw റേഞ്ച് മോഡലിന് 152ബിഎച്ച്പി പവറും 315 എന്‍എം ടോര്‍ക്കും ലഭിക്കും.

ഡ്യുവല്‍ 12.3 ഇഞ്ച് എല്‍സിഡി ടച്ച്സ്‌ക്രീനാണ് അകത്തെ പ്രധാന ആകര്‍ഷണം. വശങ്ങളില്‍ മിററിന് പകരം ക്യാമറകളാണ്. ഈ ദൃശ്യങ്ങള്‍ അകത്തെത്തിക്കാനും ഡാഷ്‌ബോര്‍ഡിന്റെ ഇരുവശത്തും സ്‌ക്രീനുകളുമുണ്ട്.

Top