എഞ്ചിന്‍ പ്രശ്‌നം ; ചൈനയില്‍ 96,900 എസ് യു വി കള്‍ തിരികെ വിളിച്ച് ഹോണ്ട

ബീജിയിംഗ് : എഞ്ചിനിലുണ്ടായ പ്രശ്‌നം മൂലം ചൈനയില്‍ 96,900 എസ് യു വി കള്‍ ഹോണ്ട തിരികെ വിളിച്ചു. ഈ വര്‍ഷം ആദ്യവും ഹോണ്ട തങ്ങളുടെ വണ്ടികള്‍ തിരികെ വിളിച്ചിരുന്നു. ഹോണ്ടയുടെ പ്രധാന വാഹന മാര്‍ക്കറ്റാണ് ചൈനയിലേത്.

എന്‍ജിനിയുടെ ലൂബ്രിക്കന്റ് ഓയില്‍ പാനില്‍ അസാധാരണമായ അളവിലുള്ള പെട്രോള്‍ ശേഖരണം ഉണ്ടായതാണ് പ്രശ്‌നത്തിന് കാരണം. ചില കേസുകളില്‍ കാറിന്റെ ഗ്യാസോലിന്റെ ശക്തമായ ഗന്ധം കാരണമാവുകയും മറ്റ് സാഹചര്യങ്ങളില്‍ കാര്‍ ചെക്ക്എന്‍ജിന്‍ ലൈറ്റ് വരികയും ചെയ്യുന്നതു മൂലവും ഇപ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

2018 വര്‍ഷമാദ്യം കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള എഞ്ചിന്‍ പ്രശ്‌നം കാരണമാണ് ഹോണ്ടയുടെ വാഹനങ്ങള്‍ തിരികെ വിളിച്ചത്.

Top