ഹോണ്ടയുടെ ‘സൂപ്പര്‍ കബ് 125’ ഉടന്‍ വിപണികളിലേക്ക് എത്തുന്നു

honda-cub-125

ഹോണ്ടയുടെ ഏറ്റവും പുതിയ വാഹനമായ സൂപ്പര്‍ കബ് 125 സ്‌കൂട്ടര്‍ പുറത്തിറങ്ങുന്നു. 125 സി സി പവറാണ് വണ്ടിക്കുള്ളത്. രണ്ട് വാല്‍വ്, സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇന്‍ഞ്ചക്റ്റഡ് എന്‍ജിന്‍ എന്നിവയടങ്ങിയ കബിന് 9.5 bhp പവറും 10.4 Nm torque കരുത്തുമാണുള്ളത്‌. കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയറുകള്‍, ഓട്ടോമാറ്റിക് ക്ലച്ച് എന്നിവയാണ് 125 കബിന്റെ പ്രത്യേകതകള്‍.

honda-super-cub-125_625x300_1530256059525

തായ്‌ലാന്‍ഡില്‍ ആദ്യമായി പുറത്തിറങ്ങുന്ന ഹോണ്ട സൂപ്പര്‍ കബ് 125 പ്രധാനമായും രണ്ട് നിറങ്ങളിലാണ് വിപണികളില്‍ എത്തുക. എന്നിരുന്നാലും വാഹനത്തിന്റെ വില എന്തെന്ന് കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല. സൂപ്പര്‍ കബിന്റെ ശൈലിയില്‍ തന്നെയാണ് കബ് 125 ന്റെ രൂപകല്‍പ്പനയും. കാര്യമായ വ്യത്യാസം വരാതെയാണ് 125ന്റെ വരവും.

Top