honda new model activa i

കൊച്ചി : ഹോണ്ടയുടെ പുതിയ 2016 ആക്റ്റിവ ഐ വിപണിയിലെത്തി. പേള്‍ അമേസിങ് വൈറ്റ്, ബ്ലാക്ക് എന്നീ നിറങ്ങള്‍ക്ക് പുറമെ പേള്‍ ട്രാന്‍സ് യെല്ലോ, കാന്റി ജാസി ബ്ലൂ എന്നിവയിലും ആക്റ്റിവ ഐ യുടെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ലഭ്യമാണ്.

ഡീലക്‌സ് വേരിയന്റാണെങ്കില്‍ ഓര്‍കിഡ് പര്‍പിള്‍ മെറ്റാലിക്കിനും പേള്‍ അമേസിങ് വൈറ്റിനു പുറമെ ഇംപീരിയല്‍ മെറ്റാലിക് നിറത്തിലും ലഭിക്കും.
ഹോണ്ടയുടെ 2016ലെ ഏഴാമത്തെ പുതിയ മോഡലാണ് ആക്റ്റിവ ഐ എന്ന് കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്) വൈ.എസ്. ഗൂലേറിയ പറഞ്ഞു.

കൂടുതല്‍ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെങ്കിലും പുതിയ മോഡലിന് പഴയ വിലയായ 50,683 രൂപ (എക്‌സ് ഷോറൂം, ഡല്‍ഹി) മാത്രമേ ഉള്ളൂ.

Top