സര്‍പ്രൈസൊരുക്കി ഹോണ്ട; പുത്തന്‍ ബ്രാന്റ് ഈ മാസം 20ന്‌

Honda

യൂട്ടിലിറ്റി വാഹനം എന്ന പുതിയൊരു ബ്രാന്റില്‍ പുത്തന്‍ ഇരുചക്ര വാഹനം അവതരിപ്പിക്കാന്‍ ഹോണ്ട എത്തുന്നു.

യൂട്ടിലിറ്റി ശ്രേണിയിലെ ആദ്യ മോഡല്‍ ഈ മാസം 20ന് ഹോണ്ട മോട്ടോഴ്‌സ് പുറത്തിറക്കും.

ബൈക്ക്-സ്‌കൂട്ടര്‍ വിഭിന്നതകളെ സമന്വയിപ്പിച്ചായിരിക്കണം ഈ പുത്തന്‍ ബ്രാന്റ് പുറത്തിറങ്ങുക.

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ വേറിട്ട രൂപത്തില്‍ ഹോണ്ട അവതരിപ്പിച്ച ചെറു നവി ബൈക്കിനോട് സാമ്യമുള്ള തരത്തിലാകും പുതിയ വാഹനം എത്തുകയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഹോണ്ടയുടെ പുതിയ അതിഥിയെ കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഹോണ്ടയുടെ പുത്തന്‍ സര്‍പ്രൈസിനായി കാത്തിരിക്കുന്ന ആരാധകര്‍ ഇപ്പോള്‍ സംശയത്തിലാണ്, യൂട്ടിലിറ്റി വാഹനം മോട്ടോര്‍ ബൈക്ക് രൂപത്തിലാണോ അതോ സ്‌കൂട്ടര്‍ രൂപത്തിലാണോ എന്നറിയാന്‍.

Top