വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍

2021 ഫെബ്രുവരിയില്‍ 31 ശതമാനം വളര്‍ച്ചയോടെ 411578 യൂണിറ്റ് വിറ്റതായും മുന്‍വര്‍ഷം  ഇതേ കാലയളവിലെ വില്‍പ്പന 315285 യൂണിറ്റായിരുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍. തുടര്‍ച്ചയായി ഏഴാമത്തെ മാസവും  വളര്‍ച്ച രേഖപ്പെടുത്തിയാണ് ഹോണ്ട മുന്നേറികൊണ്ടിരിക്കുന്നത്.

ഫെബ്രുവരിയിലെ മൊത്തം വില്‍പ്പന മുന്‍വര്‍ഷത്തെ 342021 യൂണിറ്റില്‍നിന്ന്  29 ശതമാനം വര്‍ധനയോടെ 442696 യൂണിറ്റിലെത്തി.ഹോണ്ടയുടെ സിബി 350 വില്‍പ്പന ഇന്ത്യയില്‍ പതിനായിരം കവിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒക്‌ടോബറിലാണ് ഇന്ത്യയില്‍ ഇതിന്റെ വില്‍പ്പന തുടങ്ങിയത്.പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കുന്ന  മൂന്നു ബിഗ് വിംഗ് ഷോറൂമുകള്‍ ഫെബ്രുവരിയില്‍ തുറന്നു.

സിബി 350 ആര്‍എസ്,  2021 ആഫ്രിക്ക ട്വിന്‍ അഡ്വന്‍ച്വര്‍ സ്‌പോര്‍ട്‌സ്,  ഗ്രാസിയ സ്‌പോര്‍ട്‌സ് എഡീഷന്‍ എന്നീ മൂന്നു പുതിയ മോഡലുകള്‍ വരും മാസങ്ങളില്‍ വില്‍പ്പനയ്ക്കു കരുത്തു പകരുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്  സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ്  ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.

Top