ഇരുചക്രവാഹനങ്ങള്‍ വൈദ്യുതീകരിക്കാനുള്ള പദ്ധതികളുമായി ഹോണ്ട

ഹോണ്ട മോട്ടോര്‍ കമ്പനി തങ്ങളുടെ ഇരുചക്രവാഹനങ്ങള്‍ വൈദ്യുതീകരിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു.
2024 ഓടെ 50 സിസിയിലും 125 സിസിയിലും താഴെയുള്ള എഞ്ചിന്‍ വലുപ്പമുള്ള ക്ലാസുകളില്‍ ഈ പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സ്‌കൂട്ടറുകള്‍ക്കൊപ്പം കമ്പനി ഭാവിയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും അവതരിപ്പിച്ചേക്കാം.വ്യക്തിഗത ഉപയോഗത്തില്‍ മൂന്ന് പുതിയ ഇലക്ട്രിക് വാഹന മോഡലുകള്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി കമ്പനി വ്യക്തമാക്കി.

”FUN’ ഏരിയയിലും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു. ‘FUN’ ഉല്‍പ്പന്നങ്ങളെക്കുറിച്ച് കമ്പനി ഇതുവരെ ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല, എന്നിരുന്നാലും അവ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാകാമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ഇലക്ട്രിക് വാഹനം അവതരരിപ്പിക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുവെളിപ്പെടുത്തുന്ന പേറ്റന്റ് ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Top