honda livo

ഹോണ്ട 110സിസി മോട്ടോര്‍സൈക്കിള്‍ ലിവോയുടെ ഒന്നാം വാര്‍ഷികാഘോഷമനുബന്ധിച്ച് രണ്ട് പുതിയ നിറത്തിലുള്ള മോഡലുകളെ അവതരിപ്പിച്ചു. ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രെ മെറ്റാലിക് എന്നീ രണ്ട് നിറങ്ങളിലാണ് പുറത്തിറങ്ങിയിട്ടുള്ളത്.

പുത്തന്‍ നിറത്തിലെത്തിയിട്ടുള്ള ലിവോയുടെ സ്‌പോര്‍ടി ലുക്ക് ഒന്നുകൂടി വര്‍ധിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് വിപണിയിലെത്തിയ ലിവോ ഇതിനകം തന്നെ രണ്ടര ലക്ഷത്തോളമാളുകളുടെ കൈകളിലും എത്തിച്ചേര്‍ന്നു.

Untitled-1

100-110 സിസി സെഗ്മെന്റ് അത്ര മികവ് പുലര്‍ത്താതെയിരിക്കു്‌മ്പോഴാണ് ഹോണ്ട ലിവോ 110 മോട്ടോര്‍ബൈക്കിനെ നിരത്തിലിറക്കുന്നത്.

ഇന്ന് രണ്ടരലക്ഷത്തോളം യൂണിറ്റുകള്‍ വിറ്റഴിച്ച് ഈ സെഗ്മെന്റിലെ ഹോണ്ടയുടെ ബെസ്റ്റ് സെല്ലിംഗ് ബൈക്കായ് മാറി ലിവോ.

Untitled-1

പുതിയ ആകര്‍ഷ നിറങ്ങളില്‍ ഇറക്കിയ മോഡലുകള്‍ക്ക് മികച്ച വില്പനയുണ്ടെകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഒന്നാം വാര്‍ഷികാഘോഷ വേളയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ സീനിയര്‍ വൈസ് പ്രസിണ്ടന്റ് വൈ.എസ്.ഗുലേരിയ വ്യക്തമാക്കി.

ഇംപീരിയല്‍ റെഡ് മെറ്റാലിക്, അത്‌ലെറ്റിക് ബ്ലൂ മെറ്റാലിക്, പേള്‍ അമേസിംഗ് വൈറ്റ്, മാറ്റ് ആക്‌സിസ് ഗ്രെ മെറ്റാലിക്, സണ്‍സെറ്റ് ബ്രൗണ്‍ മെറ്റാലിക്, ബ്ലാക്ക് എന്നീ ആറ് നിറങ്ങളിലാണ് ലഭ്യമായിട്ടുള്ളത്.

Untitled-1

സെല്‍ഫ് ഡ്രം അലോയ്, സെല്‍ഫ് ഡിസ്‌ക് അലോയ് എന്നീ രണ്ട് വേരിയന്റുകളിലായിട്ടാണ് ലിവോ ലഭ്യമായിട്ടുള്ളത്.

Top