ഹൈനസ് CB 350 ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട തങ്ങളുടെ പുതിയ ഹൈനസ് CB 350 ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.85 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയ്ക്ക് ഹോണ്ട പുതിയ ഹൈനസ് CB 350 ക്രൂയിസര്‍ വാഗ്ദാനം ചെയ്യുന്നു. പുതിയ ഹൈനസ് CB 350 ഇന്ത്യന്‍ മോഡേണ്‍-ക്ലാസിക് വിഭാഗത്തിലേക്ക് ബ്രാന്‍ഡിന്റെ ചുവടുവയ്പ്പ് അടയാളപ്പെടുത്തുന്നു.

ഹോണ്ട ഹൈനസ് CB 350 ഒരു ക്ലാസിക് റെട്രോ ഡിസൈനുമായാണ് വരുന്നത്. ക്രോം ഫിനിഷ് ചെയ്ത നിരവധി ഘടകങ്ങളോടൊപ്പം എല്ലാ കോണുകളില്‍ നിന്നും ലളിതവും വൃത്തിയുള്ളതുമായ രൂപകല്‍പ്പനയും മോട്ടോര്‍സൈക്കിളില്‍ ഉണ്ട്. ഫ്രണ്ട്, റിയര്‍ ഫെന്‍ഡറുകള്‍, എക്സ്ഹോസ്റ്റ്, എഞ്ചിന്‍ കവര്‍ എന്നിവയില്‍ ക്രോം ഘടകങ്ങള്‍ ഉള്‍പ്പെടുന്നു.

ഇരുവശത്തും ഹെറിടേജ്-ഇന്‍സ്‌പൈയര്‍ഡ് ഹോണ്ട ലോഗിയ്‌ക്കൊപ്പം 15 ലിറ്റര്‍ വലിയ ഇന്ധന ടാങ്ക് ഹൈനസ് CB 350 അവതരിപ്പിക്കുന്നു. വലിയ സിംഗിള്‍ പീസ് സീറ്റും ഇതിലുണ്ട്, ഇത് റൈഡറിനും പില്യനും വളരെ സുഖകരമാണ്. പിന്‍വശത്ത് വൃത്താകൃതിയിലുള്ള വിങ്കറുകളുള്ള എല്‍ഇഡി ടൈല്‍ലൈറ്റുകളും ഉണ്ട്.

348.36 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഹോണ്ട ഹൈനസില്‍ പ്രവര്‍ത്തിക്കുന്നത്. 20.8 bhp കരുത്തും 30 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിന്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണചേരുന്നു. ബ്രാന്‍ഡിന്റെ HSTC (ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍) സിസ്റ്റത്തിനൊപ്പം അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും മോട്ടോര്‍സൈക്കിളില്‍ വരുന്നു.

മുന്‍വശത്ത് സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്ക് സജ്ജീകരണം, പിന്‍വശത്ത് ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവ മോട്ടോര്‍സൈക്കിളിലുണ്ട്. മുന്നില്‍ 310 mm ഡിസ്‌കും പിന്നില്‍ 240 mm ഡിസ്‌കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു, ഡ്യുവല്‍-ചാനല്‍ ABS ഉം കമ്പനി നല്‍കിയിരിക്കുന്നു.

ചെറിയ ഡിസ്‌പ്ലേയുള്ള അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും മോട്ടോര്‍സൈക്കിളിലെ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഈ ഡിസ്പ്ലേ, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, മെസേജ്, കോള്‍ അലേര്‍ട്ടുകള്‍, വോയ്സ് കണ്‍ട്രോള്‍ ടെക് എന്നിവയുള്‍പ്പെടെ നിരവധി അധിക സവിശേഷതകള്‍ അവതരിപ്പിക്കുന്നു.

DLX, DLX പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഹോണ്ട ഹൈനസ് CB 350 വാഗ്ദാനം ചെയ്യുന്നത്. മൂന്ന് സിംഗിള്‍-ടോണ്‍ നിറങ്ങളില്‍ അടിസ്ഥാന വേരിയന്റ് വാഗ്ദാനം ചെയ്യുന്നു. ഇതില്‍ പ്രെഷ്യസ് റെഡ് മെറ്റാലിക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നിവ ഉള്‍പ്പെടുന്നു.

ടോപ്പ്-സ്‌പെക്ക് DLX പ്രോ, വെര്‍ച്വസ് വൈറ്റിനൊപ്പം അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, സ്പിയര്‍ സില്‍വര്‍ മെറ്റാലിക്കിനൊപ്പം പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാസ്സിവ് ഗ്രേ മെറ്റാലിക്കിനൊപ്പം മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമുകളുമായി വരുന്നു.

Top