CB150X അഡ്വഞ്ചര്‍ ടൂറര്‍ വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട !

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ CB150X അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച CB200X-ന് താഴെയായിരിക്കും ഈ മോഡലിന്റെ സ്ഥാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

എക്സ്റ്റീരിയര്‍ ഡിസൈനിന്റെയും സ്‌റ്റൈലിംഗിന്റെയും കാര്യത്തില്‍, മോട്ടോര്‍സൈക്കിളില്‍ ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, വീതിയേറിയ ഹാന്‍ഡില്‍ബാര്‍, സിംഗിള്‍ പീസ് സീറ്റ് തുടങ്ങിയവയാണ് ഉള്ളത്. പുതിയ CB150X-ലെ ഫ്യൂവല്‍ ടാങ്ക് CB200X-ല്‍ കാണുന്നതിനേക്കാള്‍ വളരെ വിശാലവും ബോള്‍ഡും ആണ്, കൂടാതെ കോണീയ ബോഡി പാനലുകളുടെ ഉപയോഗം ബൈക്കിന് കൂടുതല്‍ ആക്രമണാത്മക രൂപം നല്‍കുന്നു. കൂടാതെ, എഞ്ചിന്‍ ഘടകങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് അടിയില്‍ ഉറച്ച ബാഷ് പ്ലേറ്റും ലഭിക്കുന്നു.

CB200X-ന് സമാനമായി, ആവശ്യമായ എല്ലാ വിവരങ്ങളും വ്യക്തമായ ഫോര്‍മാറ്റില്‍ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും CB150X ന് ലഭിക്കുന്നു. 149 സിസി, ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 9,000 ആര്‍പിഎമ്മില്‍ 16.5 ബിഎച്ച്പി പരമാവധി കരുത്തും 7,000 ആര്‍പിഎമ്മില്‍ 13.8 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. ആറ് സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ട്രാന്‍സ്മിഷനുമായാണ് ഈ എഞ്ചിന്‍ വരുന്നത്.

CB200X-നെ അപേക്ഷിച്ച്, CB150X സീറ്റ് ഉയരം കുറവാണ്. കൂടാതെ, മൊത്തത്തിലുള്ള ഗ്രൗണ്ട് ക്ലിയറന്‍സ് 181 മില്ലീമീറ്ററാണ്. ഇത് അതിന്റെ വലിയ എതിരാളിയേക്കാള്‍ 14 എംഎം കൂടുതലാണ്. കൂടാതെ, CB150R-ല്‍ കാണുന്ന അതേ 17-ഇഞ്ച് മള്‍ട്ടി-സ്‌പോക്ക് അലോയ് വീലുകള്‍ CB150X അഡ്വഞ്ചര്‍ ടൂററില്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ വ്യത്യസ്തമായത് മുന്‍വശത്തെ 37mm ഷോവ USD ഫോര്‍ക്കുകളില്‍ 150mm യാത്രയാണ്. ബ്രേക്കിംഗിനായി, എബിഎസ് പൂരകമായി രണ്ട് അറ്റത്തും ഒരേ സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകള്‍ ബൈക്ക് ഉപയോഗിക്കുന്നു.

പുതിയ ഹോണ്ട CB150X-ന്റെ ഇന്തോനേഷ്യയിലെ പ്രാരംഭ വില ഏകദേശം 32 മില്യണ്‍ ഇന്തോനേഷ്യന്‍ റുപ്പിയില്‍ ആരംഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഏകദേശം1.67 ലക്ഷം മുതല്‍ ഇന്ത്യന്‍ രൂപയോളം വരും.

 

Top