ഡ്രൈവറെ ഇനി ആവശ്യമില്ല ; സ്വയം നിയന്ത്രിത വാഹനവുമായി ഹോണ്ടയും

ഡ്രൈവറുടെ അഭാവത്തില്‍ ഡ്രൈവിങ്ങിനാവശ്യമായ എല്ലാ കാര്യങ്ങളും സ്വയം നിയന്ത്രിക്കുന്ന വാഹനവുമായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയും.

ലെവല്‍ 4 നിലവാരത്തിലുള്ള സ്വയം നിയന്ത്രിത കാറുകളാണ് ഹോണ്ട അവതരിപ്പിക്കുക. നൂതന സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് 2025ഓടെ സ്വയം നിയന്ത്രിത കാറുകള്‍ യാഥാര്‍ഥ്യമാക്കാനാണ് ഹോണ്ട മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്.

എന്നാല്‍ പ്രതികൂല കാലവസ്ഥയില്‍ ഡ്രൈവറുടെ സഹായം വാഹനത്തിന് ആവശ്യമായി വരും. റോഡുകളിലെ ഓരോ ചലനങ്ങളും ക്യാമറ, റഡാര്‍, ലേസര്‍ സെന്‍സര്‍ എന്നിവ വഴി ഒപ്പിയെടുത്താണ് ഓട്ടോണമസ് കാറുകള്‍ മുന്നോട്ട് കുതിക്കുക.

ആപ്പിള്‍, വോള്‍വോ, യൂബര്‍, ടൊയോട്ട, ഫോര്‍ഡ്, നിസാന്‍ തുടങ്ങി ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം നിലവില്‍ സ്വയം നിയന്ത്രിത കാറുകള്‍ക്ക് പിന്നാലെയാണ്.

Top