ബിഎസ് ആറ് നിലവാരത്തിലുള്ള ആദ്യ ഇരുചക്ര വാഹനവുമായി ഹോണ്ട

രാജ്യത്താദ്യമായി ബിഎസ് ആറ് നിലവാരത്തിലുള്ള ഇരുചക്ര വാഹനം അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. ‘ആക്ടീവ 125’ എന്ന പേരില്‍ ഈ ഇരുചക്ര വാഹനം കമ്പനി ഇന്ത്യന്‍ നിരത്തിലെത്തിച്ചിരിക്കുകയാണ്. സ്റ്റാന്‍ഡേര്‍ഡ്, അലോയി, ഡീലക്സ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളില്‍ ലഭിക്കുന്ന ആക്ടീവ 125 ബിഎസ് ആറിന്റെ ഡല്‍ഹി എക്സ് ഷോറൂം വില യഥാക്രമം 67,490 രൂപയും 70,900 രൂപയും 74,490 രൂപയും ആണ്.

റെബല്‍ റെഡ് മെറ്റാലിക്, മിഡ്‌നൈറ്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക്, പേള്‍ പ്രിഷ്യസ് വൈറ്റ് എന്നിങ്ങനെ നാലു നിറങ്ങളില്‍ വാഹനം ലഭിക്കും. സ്‌കൂട്ടര്‍ വ്യവസായത്തില്‍ ആദ്യമായി ആറു വര്‍ഷത്തെ വാറന്റി പാക്കേജും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മൂന്നുവര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും മൂന്നുവര്‍ഷത്തെ ഓപ്ഷന്‍ വാറന്റിയുമാണ് ആക്ടീവ 125 ബിഎസ് ആറിന് ലഭിക്കുന്നത്.

Top