കൊവിഡ് പ്രതിരോധം; ഹോണ്ട ഇന്ത്യ ഹൗണ്ടേഷന്‍ 6.5 കോടി രൂപ നല്‍കും

കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി നിരവധി വ്യക്തികളും സ്ഥാപനങ്ങളും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യക്ക് സഹായഹസ്തം നീട്ടി ഹോണ്ട ഇന്ത്യ ഹൗണ്ടേഷന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 6.5 കോടി രൂപയുടെ ധനസഹായമാണ് ഹോണ്ട വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹോണ്ടയുടെ ധനസഹായം ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് ലഭ്യമാക്കുക എന്നാണ് സൂചന.

ഹോണ്ട കാര്‍സ് ഇന്ത്യ, ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ കമ്പനികളുടെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗമാണ് സംസ്ഥാനങ്ങള്‍ക്ക് പണം കൈമാറുക. മാത്രമല്ല, കോവിഡ് കെയര്‍ ഐസോലേഷന്‍ സെന്ററുകളും ഓക്‌സിജന്‍ പൊഡക്ഷന്‍ പ്ലാന്റുകളും ഹോണ്ടയുടെ നേതൃത്വത്തില്‍ ആരംഭിക്കുമെന്നും ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

Top