ഹോണ്ട ഹൈനസ് CB350 മോഡലിന്‌റെ വില വര്‍ധിപ്പിച്ചു

ഹോണ്ട  മോട്ടോർസൈക്കിളിന്റെ ഡീലക്സ്, ഡീലക്സ് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റിലായി എത്തുന്ന ഹൈനസ് CB350-യുടെ ഈ രണ്ട് വകഭേദങ്ങൾക്കും 3,405 രൂപയുടെ വില വർധനവ് നടപ്പിലാക്കി. .ഹോണ്ട ഹൈനസ് CB350 ഇന്ത്യൻ വിപണിയിൽ ഗംഭീര പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. റെട്രോ ശൈലിയിൽ ഒരുങ്ങിയ സ്റ്റാൻഡേർഡ് വേരിയന്റിനൊപ്പം സ്ക്രാംബ്ലർ RS വേരിയന്റിനെയും അടുത്തിടെ ജാപ്പനീസ് ബ്രാൻഡ് പുറത്തിറക്കിയിരുന്നു.

ഇന്ത്യൻ വിപണിയിൽ എത്തിയതിനു ശേഷമുള്ള രണ്ടാമത്തെ വില പരിഷ്ക്കരണമാണിത് എന്നതും ശ്രദ്ധേയമാണ്. ഹൈനസ് CB350 ഡീലക്സ് വേരിയന്റിന് ഇനി മുതൽ 189,905 രൂപയും ഡീലക്സ് പ്രോ വേരിയന്റിന് 195,905 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

ഹോണ്ടയുടെ ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴിയാണ് ഹൈനസിനെ കമ്പനി ഇപ്പോൾ വിറ്റഴിക്കുന്നത്. ഗുരുഗ്രാം, ബെംഗളൂരു, മുംബൈ, കൊച്ചി, ഇൻഡോർ എന്നിവിടങ്ങളിൽ നിലവിൽ അഞ്ച് ബിഗ് വിംഗ് ടോപ്പ്ലൈൻ ഡീലർഷിപ്പുകളും ഇന്ത്യയിൽ മൊത്തം 18 ബിഗ് വിംഗ് ഡീലർഷിപ്പുകളുമാണ് ഹോണ്ട പ്രവർത്തിപ്പിക്കുന്നത്.

Top