ഡിയോയുടെ പുത്തന്‍ പതിപ്പ് വിപണിയിലെത്തിച്ച് ഹോണ്ട

ഹോണ്ട ഡിയോയുടെ പുത്തന്‍ പതിപ്പ് വിപണിയിലെത്തി. സ്റ്റാന്‍ഡേര്‍ഡ്, സ്മാര്‍ട്ട് എന്നീ വേരിയന്റുകളാണുള്ളത് പുതുതായി എത്തിയത്. 7 നിറങ്ങളില്‍ പുതിയ ഡിയോ 125 ലഭിക്കും. ഡിയോ 110 സി.സി സ്‌കൂട്ടറിന്റെ പിന്‍ഗാമിയായി 125 സി.സി എന്‍ജിനുമായാണ് പുതിയ മോഡലിന്റെ വരവ്. സ്റ്റാന്‍ഡേര്‍ഡിന് 83,400 രൂപയും സ്മാര്‍ട്ടിന് 91,300 രൂപയുമാണ് എക്സ്‌ഷോറൂം വില. സ്‌റ്റൈലിഷ് ലുക്കോടെയാണ് പുത്തന്‍ ഡിയോയെ ഹോണ്ട ഒരുക്കിയിട്ടുള്ളത്.

പുതിയ ഗ്രാഫിക്സ്, അലോയ് വീലുകള്‍, ഡിസ്‌ക് ബ്രേക്ക്, വേറിട്ട ടെയ്ല്‍ ലാമ്ബ് എന്നിയും സ്‌കൂട്ടറിനെ ആകര്‍ഷകമാക്കുന്നുണ്ട്. 125 സി.സി പി.ജി.എം-എഫ്.ഐ എന്‍ജിനാണുള്ളത്. താക്കോലില്ലാതെ തന്നെ സ്‌കൂട്ടര്‍ അണ്‍ലോക്ക് ചെയ്യാനും ലോക്ക് ചെയ്യാനുമുള്ള സ്മാര്‍ട്ട് അണ്‍ലോക്ക് ഫീച്ചറുണ്ട്. സ്മാര്‍ട്ട് കീ ഉപയോഗിച്ച് രണ്ട് മീറ്ററിനുള്ളില്‍ നിന്ന് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യാനും കഴിയും. സ്മാര്‍ട്ട് സ്റ്റാര്‍ട്ട് ഫീച്ചറാണിത്. മോഷണം തടയാനുള്ള സ്മാര്‍ട്ട് സേഫ് ഫീച്ചറും സ്‌കൂട്ടറിലുണ്ട്. ഐഡില്‍ എന്‍ജിന്‍ സ്റ്റോപ്പ് സംവിധാനം, ക്രമീകരിക്കാവുന്ന സസ്പെന്‍ഷന്‍, സീറ്റിന് താഴെ 18 ലിറ്റര്‍ സ്റ്റോറേജ്, ഫ്രണ്ട് പോക്കറ്റ്, മള്‍ട്ടി ഫംഗ്ഷന്‍ സ്വിച്ച്, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ലിഡ് എന്നിങ്ങനെയും സവിശേഷതകളുണ്ട്.

Top