ഹോണ്ട പുതിയ മിഡ് സൈസ് എസ്‌യുവി കണ്‍സെപ്റ്റിനെ അവതരിപ്പിച്ചു

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട (Honda) പുതിയ മിഡ്‍ സൈസ് എസ്‌യുവിയെ കൺസെപ്റ്റിനെ അവതരിപ്പിച്ചു. ഇൻഡോനേഷ്യയിൽ (Indonesia) നടക്കുന്ന GIIAS 2021 ഓട്ടോ ഷോയിലാണ് ഹോണ്ട RS എന്ന കൺസെപ്റ്റ് എസ്‍‍യുവി (SUV Concept) കമ്പനി അവതരിപ്പിച്ചതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹ്യുണ്ടായി ക്രെറ്റയുടെ എതിരാളിയായിട്ടാണ് ഈ വാഹനം വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ക്രെറ്റയിൽ നിന്ന് വ്യത്യസ്‍തമായി, ഹോണ്ട RS കൺസെപ്റ്റ് എസ്‌യുവിക്ക് പുതിയ ഡിസൈൻ സൂചനകളോടെ സ്‌പോർട്ടിയർ സ്റ്റൈലിംഗ് ലഭിക്കുന്നു. RS കൺസെപ്റ്റ് എസ്‌യുവിയുടെ അളവുകൾ ഹോണ്ട പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, സിറ്റി സെഡാന് സമാനമായ വീൽബേസുള്ള ഇതിന്റെ നീളം 4.3 മീറ്ററിൽ താഴെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം, പുതിയ ഹോണ്ട RS കൺസെപ്റ്റ് എസ്‌യുവിക്ക് വലിയ ഹോണ്ട HR-V പോലുള്ള പുതിയ ഹോണ്ട മോഡലുകളിൽ നിന്നുള്ള ഏറ്റവും പുതിയ സ്റ്റൈലിംഗ് സൂചനകൾ ലഭിക്കുന്നു. ബ്രാൻഡിന്റെ ഗ്ലോബൽ ലൈനപ്പിൽ എച്ച്ആർ-വിക്ക് താഴെ സ്ഥാനമുള്ള അഞ്ച് സീറ്റർ എസ്‌യുവിയായിരിക്കും RS കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് എന്നാണ് കരുതുന്നത്. മാത്രമല്ല, ഇത് ഹോണ്ടയുടെ ഏറ്റവും ചെറിയ എസ്‌യുവി ആയിരിക്കും.

Top