ഹോണ്ട പുതിയ ഇലക്‌ട്രിക് എസ്‌യുവി അവതരിപ്പിച്ചു

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട പുതിയ പ്രോലോഗ് ഇലക്‌ട്രിക് എസ്‌യുവി അവതരിപ്പിച്ചു. ഷെവര്‍ലെ ബ്ലേസര്‍ ഇവി, കാഡിലാക് ലിറിക്ക് എന്നിവ ഉള്‍പ്പെടുന്ന ജനറല്‍ മോട്ടോഴ്സിന്റെ ആള്‍ട്ടിയം പ്ലാറ്റ്‌ഫോമിലാണ് പുതിയ ഹോണ്ട പ്രോലോഗ് ഇവി വികസിപ്പിച്ചെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളില്‍ പുതിയ മോഡല്‍ വില്‍പ്പനയ്ക്കെത്തും.

ലോസ് ഏഞ്ചല്‍സിലെ ഹോണ്ട ഡിസൈന്‍ സ്റ്റുഡിയോയാണ് പുതിയ പ്രോലോഗ് ഇലക്‌ട്രിക് എസ്‌യുവി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. “നിയോ-റോബസ്റ്റ്” ഡിസൈന്‍ ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഇവിയുടെ രൂപകല്‍പ്പനയെന്ന് ഹോണ്ട അവകാശപ്പെടുന്നു. ബ്ലേസര്‍ ഇവിയുമായി പ്ലാറ്റ്ഫോം പങ്കിടുമെങ്കിലും, പുതിയ പ്രോലോഗ് ഇവിക്ക് അതിന്റേതായ ഐഡന്റിറ്റി ഉണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു.

പുതിയ ഹോണ്ട പ്രോലോഗ് ഇലക്‌ട്രിക് എസ്‌യുവിയില്‍ സിഗ്നേച്ചര്‍ ഫ്രണ്ട് ഗ്രില്ലും തിരശ്ചീനമായി സ്ഥാപിച്ച എല്‍ഇഡി ഹെഡ്‍ലാംപുകളും ഉണ്ട്. പുതുതായി രൂപകല്‍പ്പന ചെയ്ത 21 ഇഞ്ച് വീലുകളിലാണ് ഇലക്‌ട്രിക് എസ്‌യുവി പ്രവര്‍ത്തിക്കുന്നത്. പിന്നില്‍, ഇവിക്ക് പരമ്പരാഗത ബ്രാന്‍ഡ് ലോഗോയ്ക്ക് പകരം ‘ഹോണ്ട’ എന്ന ബ്രാന്‍ഡ് നാമമായിരിക്കും. ഇതിന് പിന്നില്‍ ഒരു AWD ബാഡ്ജിംഗും ഉണ്ടാകും.

Top