ഇന്ത്യയിൽ വലിയ ഓഫർ ഒരുക്കി ഹോണ്ട

ന്ത്യയിൽ വലിയ ഓഫിറുകളുമായി ഹോണ്ട. 2.5 ലക്ഷം രൂപ വരെ വിലക്കുറവിൽ വിവിധ മോഡലുകൾക്ക് ലഭിക്കുമെന്ന് ഹോണ്ട പ്രഖ്യാപിച്ചിരിക്കുകയാണ്. ഹോണ്ട അമേസ് മുതൽ സിവിക് വരെയുള്ള വിവിധ മോഡലുകളിലാണ് 15000 രൂപ മുതൽ 2.5 ലക്ഷം വരെ ഡിസ്കൗണ്ട് നൽകുന്നത്.അമേസിന്റെ എക്സ്‍ക്ളൂസീവ് എഡിഷൻ പെട്രോൾ, ഡീസൽ മോഡലുകൾക്ക് എക്സ്ചേഞ്ച് ബോണസായി 15000 രൂപയും എക്സ്ചേഞ്ച് ഇല്ലാത്തവർക്ക് ക്യാഷ് ഡിസ്കൗണ്ടായി 12000 രൂപയും നൽകുന്നുണ്ട്.

അമേയ്സിന്റെ സ്പെഷൽ എഡിഷൻ പെട്രോൾ, ഡീസൽ മോഡലുകൾക്ക് എക്സ്ചേഞ്ച് ബോണസായി 15000 രൂപയും എക്സ്ചേഞ്ച് ഇല്ലാത്തവർക്ക് ക്യാഷ് ഡിസ്കൗണ്ടായി 7000 രൂപയും നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍.25000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 40000 രൂപയുടെ ഓഫറാണ് ഡബ്ല്യുആർ–വിയുടെ എല്ലാ വകഭേദങ്ങൾക്കും നല്‍കുന്നത്. ഡബ്ല്യു ആർ–വിയുടെ എക്സ്ക്ലൂസിവ് പതിപ്പിന് 10000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15000 രൂപ എക്സ്ചേഞ്ച് ഓഫറും അടക്കം 25000 രൂപ നൽകുമെന്നാണ് റിപ്പോർട്ട്.

Top