ഹോണ്ട ഗോള്‍ഡ് വിംഗ് ടൂറിന്റെ ആദ്യബാച്ച് പൂര്‍ണമായും വിറ്റഴിഞ്ഞു

ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ടയുടെ പ്രീമിയം മോഡലായ ഗോള്‍ഡ് വിംഗ് ടൂറിനെ കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിൽ വില്‍പ്പനയ്ക്ക് എത്തിച്ചത്. രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായിട്ടായിരുന്നു മോഡല്‍ എത്തിയിരുന്നത്.

മാനുവല്‍ വേരിയന്റിന് 37.20 ലക്ഷം രൂപയും DCT മോഡലിന് 39.16 ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില. ഇപ്പോഴിതാ ഗോള്‍ഡ് വിംഗ് ടൂറിന്റെ ആദ്യ ബാച്ച് വിറ്റുപോയതായി ഹോണ്ട അറിയിച്ചു. എന്നിരുന്നാലും, ആദ്യത്തെ ലോട്ടില്‍ വിറ്റ മൊത്തം യൂണിറ്റുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ പൂര്‍ണ്ണമായും ബുക്ക് ചെയ്തിട്ടുണ്ടെന്നായിരുന്നു കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. ആഡംബര ടൂറിംഗ് മോട്ടോര്‍സൈക്കിളിന്റെ മൊത്തം യൂണിറ്റുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി ഒന്നിലധികം അപ്ഡേറ്റുകളുമായാണ് പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ വരുന്നത്. ഉദാഹരണത്തിന്, പില്യന്‍ സീറ്റിനായി പുനര്‍രൂപകല്‍പ്പന ചെയ്ത ബാക്ക്റെസ്റ്റ് സവിശേഷതയാണ്, അത് കൂടുതല്‍ ശാന്തമായ ആംഗിള്‍ നല്‍കുന്നു.

Top