കൊച്ചിയുടെ നിരത്തുകളിൽ തിളങ്ങി ഹോണ്ട ട്രൈക്കർ

കൊച്ചി: കൊച്ചിയുടെ നിരത്തുകളിൽ തിളങ്ങി ഹോണ്ട ഗോൾഡ്‍വിംഗ് ട്രൈക്കർ. ദുബായിയിൽ വ്യവസായിയായ ബാബു ജോൺ ആണ് ട്രൈക്കർ കേരളത്തിൽ എത്തിച്ചത്.

കസ്റ്റംസ് ഡ്യൂട്ടി കേസിനെ തുടർന്ന് ഒരു വർഷത്തിലേറെയായി കൊച്ചി തുറമുഖത്ത് നിയമക്കുരുക്കിലായിരുന്നു ട്രൈക്കർ. ജപ്പാൻ നിർമ്മിതമായ ഈ വാഹനം അമേരിക്കയിൽ മോഡിഫൈ ചെയ്ത് കേരളത്തിലെത്തിക്കാൻ ബാബു ജോണിന് ചെലവായത് ഏകദേശം അറുപത്തിരണ്ട് ലക്ഷം രൂപയാണ്. ഒട്ടേറെ കടമ്പകൾ പിന്നിട്ടാണ് ബാബു ഇഷ്ട വാഹനം നാട്ടിൽ എത്തിച്ചത്.

ബൈക്ക് കസ്റ്റമൈസേഷൻ നടത്തിയാണ് മൂന്നു ചക്രങ്ങളുള്ള മോഡലാക്കി മാറ്റിയത്. 1800 സിസി ലിക്വഡ് കൂൾഡ് എൻജിനാണ് ട്രൈക്കറിലുള്ളത്. 125 ബിഎച്ച്പിയാണ് ട്രൈക്കറിന്റെ കരുത്ത്. ഗീയറുകൾക്കു പുറമെ റിവേഴ്സ് ഗീയറും വാഹനത്തിനുണ്ട്. മ്യൂസിക് സിസ്റ്റവും, സാധനങ്ങൾ സൂക്ഷിക്കാൻ രണ്ട് അറകളുമുൾപ്പെടെ കാറിനേക്കാള്‍ മികച്ച സൗകര്യങ്ങളാണ് ട്രൈക്കറിലുള്ളത്.

Top