ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് കാര്‍ ജാസിന്റെ പരീക്ഷണയോട്ടം ആരംഭിച്ചു

ഹോണ്ടയുടെ ഇലക്ട്രിക് കാറിന്റെ പരീക്ഷണയോട്ടം ആരംഭിച്ചു. ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ജാസായിരിക്കും ആദ്യ ഇലക്ട്രിക് വാഹനമാകുകയെന്ന് ഹോണ്ട മുമ്പ് അറിയിച്ചിരുന്നു.

ഇലക്ട്രിക് എന്‍ജിനിലേക്ക് മാറിയ ജാസിന്റെ പരീക്ഷണയോട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇപ്പോഴുള്ള ജാസിന്റെ ഡിസൈനില്‍ മാറ്റം നല്‍കിയായിരിക്കും ഇലക്ട്രിക് ജാസ് എത്തുകയെന്നാണ് ഹോണ്ട അറിയിച്ചിരുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള ബാറ്ററിയായിരിക്കും ഇതില്‍ നല്‍കുകയെന്നും ഹോണ്ട അറിയിച്ചിരുന്നു.

ഇലക്ട്രിക് ജാസിനൊപ്പം 2020ല്‍ ആയിരിക്കും ഹൈബ്രിഡ് സിറ്റിയും നിരത്തിലെത്തുമെന്നാണ് വിവരം. ഹോണ്ടയ്ക്ക് പുറമെ, ഇന്ത്യന്‍ നിരത്തില്‍ കരുത്തരായ മാരുതി, ടൊയോട്ട, ഹ്യുണ്ടായി, മഹീന്ദ്ര തുടങ്ങിയ വാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹനങ്ങളുടെ പണിപ്പുരയിലാണ്.

Top