തിരക്കേറിയ സ്ഥലത്ത് സ്‌കൂട്ടര്‍ കണ്ടെത്താന്‍ സ്മാര്‍ട്ട് ഫൈന്‍ഡ് ഫീച്ചറുമായി ഹോണ്ട ഡിയോ

ഹോണ്ട ഡിയോയുടെ എച്ച്-സ്മാര്‍ട്ട് വകഭേദം ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിച്ചു. നിരവധി പുതുമകളോടെയാണ് ഹോണ്ട ഡിയോ എച്ച്-സ്മാര്‍ട്ട് സ്‌കൂട്ടര്‍ വിപണിയിലെത്തുന്നത്. എച്ച്-സ്മാര്‍ട്ട് ടെക്കിന് പുറമേ, സ്‌കൂട്ടറിന് അലോയ് വീലുകളും ലഭിക്കുന്നു. അത് മോഡലിനെ പ്രീമിയം ഓഫറായി മാറുന്നു.

എച്ച്-സ്മാര്‍ട്ട് വേരിയന്റ് ഹോണ്ട സ്‌കൂട്ടറുകളില്‍ പുതിയതല്ല. ആക്ടിവ 110 ലും 125 വേരിയന്റുകളിലും കമ്പനി നേരത്തെ ഈ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്തിരുന്നു. എച്ച്-സ്മാര്‍ട്ട് സാങ്കേതികവിദ്യ സ്‌കൂട്ടറില്‍ കൂടുതല്‍ സൗകര്യവും സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. ആക്ടീവയില്‍ അരങ്ങേറ്റം കുറിച്ച എച്ച്-സ്മാര്‍ട്ട് സാങ്കേതികവിദ്യ ഇന്ന് ഏറെ ജനപ്രിയമാണ്. ആക്ടിവ 6G വേരിയന്റിലൂടെ വിപണിയിലെത്തിയ എച്ച്-സ്മാര്‍ട്ട് സാങ്കേതികവിദ്യ പിന്നീട് ആക്ടിവ 125 മോഡലിലും ഹോണ്ട അവതരിപ്പിച്ചു. ഇതും ഹിറ്റായതോടെയാണ് ഡിയോയിലും സാ?ങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്.

തിരക്കേറിയ സ്ഥലത്ത് നിങ്ങളുടെ സ്‌കൂട്ടര്‍ കണ്ടെത്താന്‍ സ്മാര്‍ട്ട് ഫൈന്‍ഡ് ഫീച്ചര്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഹോണ്ട ഡിയോ കണ്ടെത്തുന്നതിന്, നിങ്ങളുടെ കീയിലെ ‘ആന്‍സര്‍ ബാക്ക് ബട്ടണില്‍’ ക്ലിക്ക് ചെയ്താല്‍ മതി. ആന്‍സര്‍ ബാക്ക് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ സ്‌കൂട്ടറിലെ നാല് ഇന്‍ഡിക്കേറ്ററുകളും മിന്നിമറയുന്ന സംവിധാനമാണ് ഇത്. എത്ര തിരക്കിനിടയില്‍ മറഞ്ഞിരുന്നാലും സ്‌കൂട്ടറിനെ നിങ്ങള്‍ക്ക് കണ്ടെത്താം.

സ്‌കൂട്ടറിന്റെ 2 മീറ്ററിനുള്ളില്‍ സ്‌കൂട്ടറിലുള്ള നോബ് സ്ഥിതി ചെയ്യുന്നുണ്ടെങ്കില്‍ സ്മാര്‍ട്ട് അണ്‍ലോക്ക് ഫീച്ചര്‍ സ്‌കൂട്ടറിലെ നോബ് പ്രവര്‍ത്തനക്ഷമമാക്കുന്നു. സീറ്റ്, ഫ്യൂവല്‍ ക്യാപ്, ഹാന്‍ഡില്‍ അണ്‍ലോക്ക് തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് ഉപയോക്താക്കള്‍ നോബ് അമര്‍ത്തി തിരിക്കുകയേ വേണ്ടൂ.

സ്മാര്‍ട്ട് സ്റ്റാര്‍ട്ട് ഫീച്ചര്‍ ഫിസിക്കല്‍ കീ ഇല്ലാതെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കാന്‍ നിങ്ങളെ പ്രാപ്തമാക്കുന്നു. ഒരു ഉപയോക്താവ് സ്‌കൂട്ടറിന്റെ രണ്ട് മീറ്ററിനുള്ളില്‍ എത്തിക്കഴിഞ്ഞാല്‍ അയാള്‍ ചെയ്യേണ്ടത് നോബ് പുഷ് ചെയ്യുകയാണ്- സ്പീഡോമീറ്ററിലെ എല്‍ഇഡി സ്മാര്‍ട്ട് കീ ഇന്‍ഡിക്കേറ്റര്‍ ഓണാകും . തുടര്‍ന്ന് ഇഗ്‌നിഷന്‍ ഓണാക്കാന്‍ നോബ് കറക്കി സ്റ്റാര്‍ട്ട്/ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുക.

7.6 എച്ച്പി പവറും 8.9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 110 സിസി എഞ്ചിനില്‍ നിന്ന് ഹോണ്ട ഡിയോ എച്ച്-സ്മാര്‍ട്ട് അതിന്റെ കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നത് തുടരുന്നു. നിലവില്‍, ഹോണ്ട ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 68,625 രൂപയും DLX വേരിയന്റിന് 72,626 രൂപയുമാണ് വില. എച്ച്-സ്മാര്‍ട്ട് വേരിയന്റിന് DLX വേരിയന്റിനേക്കാള്‍ അധിക വില നല്‍കേണ്ടി വരും.

ശ്രദ്ധിക്കുക, സ്‌കൂട്ടറിന്റെ കൃത്യമായ ഓണ്‍-റോഡ് വിലയെക്കുറിച്ച് അറിയാന്‍ അടുത്തുള്ള ഡീലറെ സമീപിക്കുക. ഈ സ്‌കൂ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്തുള്ള ഡീലര്‍ഷിപ്പ് വഴിയോ ഹോണ്ടയുടെ വെബ്‌സൈറ്റ് വഴിയോ ഡിയോ എച്ച്-സ്മാര്‍ട്ട് ബുക്ക് ചെയ്യാം.

 

Top