ഇന്ത്യന്‍ വിപണിയില്‍ ചരിത്ര നേട്ടം കൈവരിച്ച് ഹോണ്ട ഡിയോ

ന്ത്യന്‍ വിപണിയില്‍ ചരിത്ര നേട്ടം കൈവരിച്ച് ഹോണ്ടയുടെ ഡിയോ സ്‌കൂട്ടര്‍. 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഡിയോ സ്‌കൂട്ടര്‍ ഇതുവരെ വിറ്റത് 30 ലക്ഷം യൂണിറ്റുകളാണ്.

2002 ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഡിയോ സ്‌കൂട്ടര്‍ 14 വര്‍ഷം കൊണ്ട് 15 ലക്ഷം യൂണിറ്റുകളാണ് വിറ്റത് ഇക്കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ടാണ് മറ്റൊരു 15 ലക്ഷം കൂടി വിറ്റത്. ഇന്ത്യന്‍ വിപണിയില്‍ ഇരു ചക്ര വാഹനങ്ങളില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഡിയോ.

ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന സ്‌കൂട്ടര്‍ എന്ന പദവിയും ഡിയോയ്ക്ക് സ്വന്തമാണ്. കയറ്റുമതിയില്‍ സ്‌കൂട്ടര്‍ വിഭാഗത്തില്‍ 44 ശതമാനമാണ് പങ്കാളിത്തമുളള ഡിയോ 11 ദക്ഷിണേഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

രണ്ടു വേരിയന്റുകളിലായി 9 നിറങ്ങളിലാണ് ഡിയോ വിപണിയില്‍ എത്തുന്നത്. വാഹനത്തിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില 52,938 രൂപയാണ്.

Top