ഹോണ്ട നിരയില്‍ നിന്ന് സിവിക്കും സി.ആര്‍.വി.യും വിപണിയിലേക്ക്

മേയ്‌സിന് പിന്നാലെ 2018 ല്‍ രണ്ടു പുതിയ മോഡലുകള്‍ വിപണിയിലിറക്കാന്‍ തയ്യാറെടുത്ത് ഹോണ്ട ഇന്ത്യ. കൂടുതല്‍ വിപണി വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യം. 2017- 18ല്‍ എട്ടു ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്.

ഹോണ്ടയുടെ കോംപാക്ട് സെഡാന്‍ അമേയ്‌സിന്റെ പരിഷ്‌കരിച്ച പതിപ്പ് അടുത്ത മാസം വിപണിയിലെത്തുകയാണ്. ഈ വര്‍ഷം പകുതിയോടെ പ്രീമിയം എസ്.യു.വി.യായ സി.ആര്‍.വി. യുടെ പരിഷ്‌കരിച്ച പതിപ്പും വിപണിയിലെത്തും. പ്രീമിയം സെഡാനായ സിവിക്കിന്റെ തിരിച്ചുവരവിനും ഈ വര്‍ഷം സാക്ഷ്യം വഹിക്കും.

2013ല്‍ അവതരിപ്പിച്ച അമേയ്‌സ് 2.5 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. പുതുതലമുറ അമേയ്‌സ് ഇന്ത്യന്‍ വിപണിക്കുവേണ്ടി പ്രത്യേകമായി വികസിപ്പിച്ചതാണെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും സെയില്‍സ് ഡയറക്ടറുമായ രാജേഷ് ഗോയെല്‍ പറഞ്ഞു.

Top