പുതിയ നാലാംതലമുറ ഹോണ്ട CRV അടുത്തമാസം വിപണിയില്‍

ന്‍ഡവറിനോടും ഫോര്‍ച്യൂണറിനോടും അങ്കംവെട്ടാനുള്ള പുറപ്പാടില്‍ നാലാംതലമുറ CRV എസ്‌യുവിയെ ഹോണ്ട ഒക്ടോബര്‍ ഒമ്പതിന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഏഴു സീറ്റുള്ള അകത്തളമാണ് CRV യുടെ വിശേഷം. കൂടാതെ ഇന്ത്യന്‍ നിര്‍മ്മിത 1.6 ലിറ്റര്‍ iDTEC ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഹോണ്ട CRV എസ്‌യുവിയില്‍ തുടിക്കും.

ഡീസല്‍ എഞ്ചിന് 120 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കാനാവും. ഒമ്പതു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ ഓപ്ഷനല്‍ വ്യവസ്ഥയിലാണ് കമ്പനി ലഭ്യമാക്കുന്നത്. ഓട്ടോമാറ്റിക് പതിപ്പിന് പാഡില്‍ ഷിഫ്റ്ററുകളുടെ പിന്തുണയും ഒരുക്കിയിട്ടുണ്ട്.

CRV യുടെ ഡീസല്‍ മോഡലില്‍ മുന്‍ വീല്‍, ഓള്‍ വീല്‍ ഡ്രൈവ് ഘടനകള്‍ ഒരുങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം. ഡീസല്‍ പതിപ്പിന് പുറമെ 2.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പതിപ്പും ഹോണ്ട CRV യില്‍ അണിനിരക്കുന്നുണ്ട്. പെട്രോള്‍ എഞ്ചിന്‍ 154 bhp കരുത്തും 189 Nm torque മാണ് പരമാവധി ഉത്പാദിപ്പിക്കുക.

Top