ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ബൈക്കിന്റെ ഡെലിവറി ആരംഭിച്ചു

ന്ത്യയിലെ അഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയിലേക്ക് അവതരിപ്പിച്ച ഹോണ്ട ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ബൈക്കിന്റെ ഡെലിവറി ആരംഭിച്ചു. ഹോണ്ടയുടെ പ്രീമിയം ബൈക്ക് ഡീലര്‍ഷിപ്പായ ബിഗ് വിംഗ് ടോപ്പ്‌ലൈന്‍ വഴിയാണ് ഈ ബൈക്കുകളുടെ ഡെലിവറി. ഇതിന്റെ ആദ്യ ഘട്ടമായി ബെംഗളൂരുവിലും മുംബൈയിലുമുള്ള ഉപയോക്താക്കള്‍ക്കാണ് ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ ബൈക്കുകള്‍ നല്‍കിയത്. മാനുവലിനൊപ്പം ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനിലും എത്തിയതാണ് 2021 ആഫ്രിക്ക ട്വിന്‍ ബൈക്കിന്റെ ഹൈലൈറ്റ്. ഈ അഡ്വഞ്ചര്‍ ബൈക്കിന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിന് 15.96 ലക്ഷം രൂപയും ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ പതിപ്പിന് 17.50 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് വിഭാഗം മേധാവിയാണ് മുംബൈയില്‍ ആദ്യ വാഹനം കൈമാറിയത്. 1084 സി.സി. പാരലന്‍ ട്വിന്‍ മോട്ടോറാണ് ആഫ്രിക്ക ട്വിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മുന്‍ മോഡലിനെക്കാള്‍ ഏഴ് ശതമാനം അധിക ടോര്‍ക്കും ആറ് ശതമാനം അധിക കരുത്തും ഉത്പാദിപ്പിക്കുന്നുണ്ട്. 101 ബി.എച്ച്.പി. പവറും 105 എന്‍.എം.ടോര്‍ക്കുമാണ് പുതിയ മോഡിലിന്റെ കരുത്ത്. ഡിസൈന്‍ മാറ്റം വരുത്തിയിട്ടുള്ള എന്‍ജിന്‍ കെയ്സും അലുമിനിയം സിലിണ്ടര്‍ സ്ലീവുകളുമാണ് പുതിയ ആഫ്രിക്ക ട്വിന്നില്‍ നല്‍കിയിട്ടുള്ളത്.

അഞ്ച് രീതിയില്‍ ക്രമീകരിക്കാവുന്ന വിന്‍ഡ്സ്‌ക്രീന്‍, അഡ്ജസ്റ്റബിള്‍ സീറ്റ്, ഹീറ്റഡ് ഗ്രിപ്സ്, ട്യൂബ് ലെസ് ടയറുകള്‍, ഡ്യുവല്‍ എല്‍.ഇ.ഡി. ഹെഡ് ലൈറ്റ്, കോര്‍ണറിങ്ങ് ലൈറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, 24.5 ലിറ്റര്‍ ശേഷിയുള്ള ഫ്യുവല്‍ ടാങ്ക്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ബ്ലൂ ടൂത്ത് കണക്ടവിറ്റി സംവിധാനങ്ങളുള്ള 6.5 ഇഞ്ച് ടി.എഫ്.ടി മള്‍ട്ടി സ്‌ക്രീന്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകള്‍ 2021 ആഫ്രിക്ക ട്വിന്നില്‍ നല്‍കിയിട്ടുണ്ട്. വീലി കണ്‍ട്രോള്‍, ടൂര്‍ അര്‍ബണ്‍, ഗ്രോവല്‍, ഓഫ് റോഡ് എന്നീ റൈഡ് മോഡുകളാണ് ഈ ബൈക്കില്‍ ഒരുങ്ങുന്നത്. രണ്ട് കസ്റ്റംഡ് റൈഡ് മോഡലുകള്‍ ചേര്‍ത്ത കോര്‍ണറിങ്ങ് എ.ബി.എസ് സാങ്കേതിവിദ്യ, റിയര്‍ ലിഫ്റ്റ് കണ്‍ട്രോള്‍, ഡി.സി.ടി. വേരിയന്റിലെ കോര്‍ണറിങ്ങ് ഡിറ്റക്ഷന്‍ തുടങ്ങിയ സംവിധാനങ്ങളും ഈ ബൈക്കിനെ കൂടുതല്‍ കാര്യക്ഷമാക്കുന്നു. ബോള്‍ട്ട്-ഓണ്‍ അലുമിനിയം സബ്ഫ്രെയിം, സ്വിംങ് ആം എന്നിവയും ഇതിലെ സവിശേഷതയാണ്.

Top