ഹോണ്ടയുടെ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ബൈക്കായ ആഫ്രിക്കന്‍ ട്വിന്‍ നിരത്തുകളിലെത്തി

ഹോണ്ട മോട്ടര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ബൈക്കായ ആഫ്രിക്കന്‍ ട്വിന്‍ നിരത്തുകളിലെത്തി. ഹോണ്ടയുടെ പ്രീമിയം ബിഗ് ബൈക്ക് ഡീലര്‍ഷിപ്പായ ബിഗ് വില്ലിന്റെ ഗുരുഗ്രാമിലെ ഷോറൂമില്‍ നിന്നാണ് ഇന്ത്യയിലെ ആദ്യ 2020 മോഡല്‍ ആഫ്രിക്ക ട്വിന്‍ നിരത്തുകളിലെത്തിയത്.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ആദ്യമായി നിര്‍മിച്ച 1000 സിസി ബൈക്കാണ് ആഫ്രിക്ക ട്വിന്‍. 2020-മോഡല്‍ ആഫ്രിക്ക ട്വിന്‍ ബൈക്ക് മാര്‍ച്ചിലാണ് അവതരിപ്പിച്ചത്.

മാനുവല്‍, ഡിസിടി ട്രാന്‍സ്മിഷനുകളില്‍ എത്തുന്ന ഈ ബൈക്ക് ഡക്കാര്‍ റാലി ചാമ്പ്യന്‍ റിക്കി ബ്രാബെക്കാണ് അവതരിപ്പിച്ചത്. ഏത് പ്രതലത്തെയും കീഴടക്കാന്‍ സാധിക്കുന്ന കരുത്തിലാണ് ആഫ്രിക്ക ട്വിന്‍ ഒരുക്കിയിരിക്കുന്നത്. മുന്‍ മോഡലിനെക്കാള്‍ അഞ്ച് കിലോഗ്രാം ഭാരവും കുറഞ്ഞിട്ടുണ്ട്. പുതിയ എന്‍ജിന്‍, ലൈറ്റ് വെയ്റ്റ് ചേസിസ്, മികച്ച സസ്‌പെന്‍ഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഈ ബൈക്കിനെ സാഹസിക യാത്രകള്‍ക്ക് ഏറ്റവും ഇണങ്ങിയതാക്കുന്നു.

2020 ആഫ്രിക്ക ട്വിന്‍ മാനുവല്‍ പതിപ്പിന് 15.35 ലക്ഷം രൂപയും ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ മോഡലിന് 16.10 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഹോണ്ട ടോപ്പ് ബോക്‌സ്, വൈസര്‍, ക്വിക്ക് ഷിഫ്റ്റര്‍, മെയിന്‍ സ്റ്റാന്റ്, റാലി സ്റ്റെപ്പ്, എന്‍ജിന്‍ ഗാര്‍ഡ്, ഫോഗ് ലാമ്പ്, വിന്‍ഡ് സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകള്‍ രണ്ട് വേരിയന്റിലുമുണ്ട്.

Top