Honda Civic Hatchback

നിലവില്‍ വിപണിയിലുള്ള സിവിക് മോഡലുകള്‍ക്ക് സമാനമായ പ്ലാറ്റ്‌ഫോമിലും ഇന്‍ന്റീരിയര്‍ ലേഔട്ടിലുമാണ് സിവിക് ഹാച്ച്ബാക്കിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത്.

എല്‍എക്‌സ് സ്‌പോര്‍ട്, ഇഎക്‌സ്, ഇഎക്‌സ്എല്‍, സ്‌പോര്‍ട് ടൂറിംഗ് എന്നീ വേരിയന്റുകളിലാണ് ഹോണ്ടയുടെ പത്താം തലമുറക്കാരനായ സിവിക്കിനെ അവതരിക്കുന്നത്.

സിവിക് കൂപ്പെ, സെഡാന്‍ മോഡലുകളില്‍ ഉപയോഗിച്ചിട്ടുള്ള 1.5ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ ഈ രണ്ട് മോഡലുകളിലും ഉപയോഗപ്പെടുത്തിയിട്ടുള്ള നാച്ചുറലി ആസ്പിരേറ്റഡ് 2.0ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ ഈ ഹാച്ച്ബാക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സിമിഷനായിരിക്കും ഈ ഹാച്ചാബാക്കില്‍ ലഭ്യമാക്കുക.

അമേരിക്കന്‍ വിപണിയിലായിരിക്കും ഹോണ്ടയുടെ 2016 സിവിക് ഹാച്ച്ബാക്കിന്റെ ആദ്യ അരങ്ങേറ്റം നടക്കുക. എന്നാല്‍ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച് ഇതുവരെയൊന്നും വ്യക്തമല്ല.

Top