സിവിക്കിന്റെ ബിഎസ്-VI ഡീസല്‍ പതിപ്പിനെ വിപണിയില്‍ അവതിപ്പിച്ച് ഹോണ്ട

ക്‌സിക്യൂട്ടീവ് സെഡാനായ സിവിക്കിന്റെ ബിഎസ്-VI ഡീസല്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പരിഷ്‌ക്കരിച്ച സിവിക് ഡീസലിന് 20.74 ലക്ഷം രൂപയാണ് പ്രാരംഭ വില.

രണ്ട് വകഭേദങ്ങളില്‍ എത്തുന്ന പുതിയ ബിഎസ്-VI ഡീസല്‍ സിവിക്കിന്റെ ബേസ് മോഡലായ VX വേരിയന്റിന് 20.74 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് വേരിയന്റായ ZX ന് 22.34 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും. 1.8 ലിറ്റര്‍ i-VTEC എഞ്ചിനാണ് പെട്രോള്‍ സിവിക്കില്‍ ഇടംപിടിച്ചിരിക്കുന്നത്. V CVT, VX CVT, ZX CVT എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലായി എത്തുന്ന പുതിയ പെട്രോള്‍ പതിപ്പിന് 17.93 ലക്ഷം രൂപയാണ് പ്രാരംഭ വില.

സിവിക്കിന്റെ പുതിയ ബിഎസ്-VI 1.6 ലിറ്റര്‍ i-DTEC ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 4000 rpm-ല്‍ പരമാവധി 118 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതായത് പഴയ മോഡലിന് സമാനമായ പവര്‍, ടോര്‍ഖ് ഔട്ട്പുട്ടുകള്‍ സിവിക് നല്‍കുന്നുവെന്ന് ചുരുക്കം.

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഈ ഓയില്‍ ബര്‍ണര്‍ യൂണിറ്റില്‍ 23.9 കിലോമീറ്റര്‍ മൈലേജാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.

Top